കൈരളി ഡോക്ടേഴ്സ് അവാർഡ‍ിനായി അപേക്ഷ ​ക്ഷണിക്കുന്നു

Wait 5 sec.

ആതുര ശുശ്രൂഷാ രം​ഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഡോക്ടർമാരെ ആദരിക്കുന്നതിനായി കൈരളി ടിവി സംഘടിപ്പിക്കുന്ന കൈരളി ഡോക്ടേഴ്സ് അവാർഡിനായി അപേക്ഷ ​ക്ഷണിച്ചു.ആതുര സുരക്ഷാ രം​ഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഡോക്ടർമാരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ പത്ത് വർഷം മുമ്പ് ആരംഭിച്ച പുരസ്കാരമാണിത്. സർക്കാർ, സ്വകാര്യ സന്നദ്ധ മേഖലകളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർക്ക് ഈ പുരസ്കാരത്തിന് അപേക്ഷിക്കാം. അപേ​ക്ഷ സമർപ്പിക്കുന്നതിന് പുറമേ ഈ മേഖലയിൽ മികച്ച പ്രവർത്തനം ​കാഴ്ചവയ്ക്കുന്ന ഡോക്ടർമാരെ പുരസ്കാരത്തിനായി നിർദേശിക്കുകയും ചെയ്യാം.ALSO READ; ടെക്കിയാകാനാണോ ആ​ഗ്രഹം: ഐസിടാക് ‘ഇൻഡസ്ട്രി റെഡിനെസ്സ് പ്രോഗ്രാമുകളിലേക്ക്’ ഇപ്പോൾ അപേക്ഷിക്കാംജൂൺ 8 ആണ് പുരസ്കാരത്തിനായി അപേക്ഷ സമർപ്പിക്കേണ്ടുന്ന അവസാന തീയതി. യോ​ഗ്യരായവർ ഡോക്ടേഴ്സ് അവാർഡ്, കൈരളി ടിവി, കൈരളി ടവേഴ്സ്, ആശാൻ സ്ക്വയർ, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിൽ വേണം അപേക്ഷ സമർപ്പിക്കാൻ. ഓൺലൈൻ മുഖേനയും അപേക്ഷ സമർപ്പിക്കാൻ സാധിക്കും. awards@kairalitv.in എന്ന മെയിൽ ഐഡിയിലേക്ക് ആയിരിക്കണം ഓൺലൈനായുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത്.The post കൈരളി ഡോക്ടേഴ്സ് അവാർഡ‍ിനായി അപേക്ഷ ​ക്ഷണിക്കുന്നു appeared first on Kairali News | Kairali News Live.