കൊല്ലം കമ്മീഷണര്‍ ഓഫീസിനടുത്ത് വയോധികനെ കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയില്‍

Wait 5 sec.

കൊല്ലം| കൊല്ലം കമ്മീഷണര്‍ ഓഫീസിനടുത്ത് വയോധികനെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. തമിഴ്‌നാട് തക്കല സ്വദേശി വിജു സുരേഷാണ് പിടിയിലായത്. തമിഴ്‌നാട് വാല്‍പാറയില്‍ നിന്ന് കൊല്ലം സിറ്റി എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിജുവിനെ പിടികൂടിയത്.നഗരത്തിലെ കൊലപാതകത്തില്‍ പ്രതി സീരിയല്‍ കില്ലറെന്ന നിഗമനത്തില്‍ പോലീസ് എത്തിയിരുന്നു. കൊല്ലത്തെയും പാരിപ്പള്ളിയിലെയും കൊലപാതകങ്ങള്‍ ഒരേ രീതിയിലാണ് നടന്നത്. പ്രതി തമിഴ്‌നാട് സ്വദേശിയാണെന്നായിരുന്നു പോലീസിന്റെ സംശയം. ഏപ്രില്‍ 19നാണ് പാരിപ്പള്ളിയില്‍ ആദ്യ കൊലപാതകം നടക്കുന്നത്. പിന്നാലെ മേയ് 25ന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസിനടുത്ത് രണ്ടാമത്തെ കൊലപാതകവും നടന്നു.ഈ രണ്ട് കൊലപാതകങ്ങളും നടത്തിയത് ഒരാള്‍ തന്നെയാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ക്രഴിഞ്ഞ രണ്ട് ദിവസമായി പ്രതിക്കായി തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളില്‍ പോലീസ് സംഘം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.Content Highlights:The Kollam City Police have arrested a suspected serial killer identified as Viju Suresh, a native of Thuckalay in Tamil Nadu, from Valparai. The arrest follows an intense investigation into two similar murders that took place in Parippally on April 19 and near the Kollam City Police Commissioner’s office on May 25. Police officials concluded that both crimes were committed by the same individual using identical methods. A special team led by the Kollam City ACP tracked down and apprehended the suspect after conducting extensive searches across various locations in Tamil Nadu.