യുഡിഎഫ് സർക്കാരിന്റെ ധവളപത്രത്തെ വിമർശിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. മല എലിയെ പ്രസവിച്ചതുപോലെയാണ് വി ഡി സതീശൻ പുറത്തുകൊടുത്ത് എഴുതിച്ച ധവളപത്രം എന്ന് ഗോപകുമാർ മുകുന്ദൻ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. പലയിടത്തായി വാസ്തവ വിരുദ്ധത എടുത്ത് ഉപയോഗിക്കുന്നുണ്ട് എന്നും കിഫ്ബിയെ ചുരുട്ടി കൂട്ടി കത്തിക്കും എന്ന് പ്രതീക്ഷിച്ചിരുന്നവരെ അത്ഭുതപ്പെടുത്തി അതിന്റെ കിഫ്ബിയുടെ നേട്ടം നല്ലതു പോലെ പറയാൻ സർക്കാർ നിർബന്ധിതമായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കിഫ്ബിയെ കുറിച്ച് നല്ലത് പറയുന്നുണ്ട് എങ്കിലും പരദൂഷണ സ്വഭാവമുള്ള ആക്ഷേപം ഉന്നയിക്കാൻ സർക്കാർ മടിച്ചിട്ടില്ലെന്നും പോസ്റ്റിൽ പറയുന്നു. സംസ്ഥാനത്തിന്റെ പദ്ധതി ചെലവ് കണക്ക് പറയുന്നത് കിഫ്ബി ചെലവ് കൂടി എടുത്താണ് എന്നൊക്കെ പറയുന്ന വൈദഗ്ദ്ധ്യം സമ്മതിക്കാതെ തരമില്ലെന്നും ശുദ്ധ വാസ്തവ വിരുദ്ധതയാണ് ഇതെന്നും ഗോപകുമാർ മുകുന്ദൻ പറഞ്ഞു.നിയമം മൂലം നിശ്ചയിക്കപ്പെട്ട നികുതിവിഹിതം അടിസ്ഥാനമാക്കി സംസ്ഥാന സർക്കാരിന്റെ ഒരു ബോഡി കോർപ്പറേറ്റ് സോവറിൻ ഗാരണ്ടിയുടെ ബലത്തിൽ എടുക്കുന്ന വായ്പ തിരിച്ചടവ് നടക്കില്ല എന്നു സംസ്ഥാനത്തിന്റെ ഒരു ഔദ്യോഗിക രേഖയിൽ എഴുതി വെയ്ക്കുന്നത് എത്രമേൽ ദ്രോഹമാണ്! ഇന്നു നിശ്ചയിക്കപ്പെട്ടിരിക്കുന്ന നികുതി വിഹിതം മാത്രം തടസരഹിതമായി കിഫ്ബിക്ക് കൊടുത്താൽ തിരിച്ചടവിന് ഒരു തടസവും ഇല്ല എന്നിരിക്കെ സംസ്ഥാന സർക്കാരിനെ തന്നെ കരിനിഴലിൽ ആക്കുന്ന ഈ പ്രസ്താവന ദ്രോഹമാണ്, അദ്ദേഹം വ്യക്തമാക്കി.ലിക്വിഡിറ്റി മാനേജ്മെന്റ് പോലും ഇത്ര യാഥാസ്ഥിതികമായി കൈകാര്യം ചെയ്താണോ വി ഡി സതീശൻ കേരളത്തെ പുതു യുഗത്തിലേക്ക് നയിക്കുന്നത്? സർക്കാർ പിൻമാറ്റത്തിന്റെ, യാഥാസ്ഥിതിക ധന നയത്തിന്റെ, സ്വകാര്യവൽക്കരണത്തിന്റെ, ഓഹരി വിൽപ്പനയുടെ കാഹളമാണ് മുഴങ്ങുന്നത്. കെഎംഎംഎൽ എല്ലാം വിൽക്കപ്പെടും, കരിമണൽ തീർ എഴുതപ്പെടും, കടൽ മണൽ വാരി വിൽക്കും, വരികയായി വീഡിയുടെ നവയുഗം എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:എന്തായാലും മല എലിയെ പ്രസവിച്ചതു പോലെയാണ് ശ്രീ സതീശൻ പുറത്തു കൊടുത്തു എഴുതിച്ച ധവള പത്രം എന്നാണ് രത്നചുരുക്കം വായിച്ചപ്പോൾ മനസിലായത്.തരാതരം പോലെ വാസ്തവ വിരുദ്ധത ( നുണ എന്നു ഒരു ഔദ്യോഗിക രേഖയെ പരാമർശിച്ച് പറയാൻ പാടില്ല) എടുത്ത് ഉപയോഗിക്കുന്നുണ്ട്. എല്ലാവരും കരുതിയതു പോലെ കിഫ്ബിയെ ചുരുട്ടി കൂട്ടി കത്തിക്കും എന്ന പ്രതീക്ഷ അസ്ഥാനത്തായി എന്നു മാത്രമല്ല , അതിന്റെ നേട്ടം എന്ത് എന്നു നല്ലതു പോലെ പറയാൻ നിർബന്ധിതവുമായി.മാത്രമല്ല, ഭാവി വഴി പറയുന്നിടത്ത് ഈ മാതൃക തദ്ദേശ ഭരണ സ്ഥാപനങ്ങൾ സ്വീകരിക്കണം എന്നും പറഞ്ഞിട്ടുണ്ട്. ന്യായം എന്താണെന്നോ? തദ്ദേശ ഭരണ സ്ഥാപനങ്ങൾ കടം എടുത്താൽ യൂണിയൻ സർക്കാർ ഇപ്പോൾ അടിച്ചേൽപ്പിക്കുന്ന കട പരിധിയിൽ വരില്ല. അല്ല, അതായിരുന്നല്ലോ കിഫ്ബി വന്നപ്പോൾ ഉണ്ടായിരുന്ന സ്ഥിതി? അതവർ മാറ്റിയില്ലേ? ഇത് അങ്ങനെ പെടുത്തില്ല എന്ന് എന്താണ് ഉറപ്പ്? അതിനു ചൂട്ടു പിടിക്കുകയല്ലേ ചെയ്തത്?സംസ്ഥാനത്തിന്റെ പദ്ധതി ചെലവ് കണക്ക് പറയുന്നത് കിഫ്ബി ചെലവ് കൂടി എടുത്താണ് എന്നൊക്കെ പറയുന്ന വൈദഗ്ദ്ധ്യം സമ്മതിക്കാതെ തരമില്ല. ശുദ്ധ വാസ്തവ വിരുദ്ധതയാണ് ഇത്. പദ്ധതി ചെലവ് ഉയർന്നിരിക്കുന്നത് അംഗീകരിക്കാതിരിക്കുന്നതിന് കണ്ട കുറുക്കു വഴി നോക്കൂ. സംസ്ഥാന ധന സ്ഥിതിയെ സംബന്ധിച്ച് പറയുമ്പോൾ കടമാണല്ലോ എപ്പോഴും എറിച്ച് നിൽക്കുന്നത്. 2020.2021 ൽ സംസ്ഥാനത്തിന്റെ സഞ്ചിത ബാധ്യത 40.3 % ആയിരുന്നു എന്നും ഇപ്പോൾ അത് 33.22% ആയി എന്നും പറയുന്നുണ്ട്. അപ്പോൾ കേരളം കടം കൊണ്ട് മുടിയുകയല്ല എന്നു സമ്മതിക്കുന്നു. അതു സാവധാനം consolidate ചെയ്യുകയാണ് എന്നല്ലേ പറയുന്നത്.2020-2021 കോവിഡ് വർഷമാണ് . അന്നത്തെ സഞ്ചിത ബാധ്യത എടുത്ത് താരതമ്യം ചെയ്യുന്നത് തന്നെ അസംബന്ധമാണ്. അതേ സമയം ആ കൊല്ലത്തെ അവസാന കണക്കുകൾ പ്രകാരം 39.4 % ആയിരുന്നു ബാധ്യത. എന്നാൽ 2004 ൽ udf കാലത്താണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന കടം- ജിഡിപി അനുപാതം. 42%. അക്കാലത്ത് ട്രഷറി നിക്ഷേപം സഞ്ചിത ബാധ്യതയുടെ ഭാഗമായി കണക്കാക്കിയിരുന്നില്ല. അതു കൂട്ടി നോക്കിയാൽ 45 ശതമാനത്തിനും മുകളിൽ വരും അന്നത്തെ സഞ്ചിത ബാധ്യത. സഞ്ചിത ബാധ്യത consolidate ചെയ്യപ്പെടുകയാണ് എന്നു വന്നാലും പേടി പരത്തണം എന്ന രീതി മനോരമയിൽ നിന്നു പഠിച്ചതാവണം.കിഫ്ബിയെ കുറിച്ച് നല്ലത് പറയുന്നുണ്ട് എങ്കിലും പരദൂഷണ സ്വഭാവമുള്ള ആക്ഷേപം ഉന്നയിക്കാൻ മടിച്ചിട്ടില്ല. ആകെ കിഫ്ബി അംഗീകൃത പദ്ധതിയുടെ 20 ശതമാനവും ചെലവിന്റെ 19 ശതമാനവും കണ്ണൂർ ജില്ലയിലാണെന്നും. 17 ശതമാനം തിരുവനന്തപുരത്താണെന്നും 11 ശതമാനം എറണാകുളത്ത് ആണെന്നതും വിതരണത്തിലെ അസന്തുലിതാവസ്ഥയുടെ പ്രകട ഉദാഹരണമായി പറയുകയാണ്. കണ്ണൂർ പിണറായി സഖാവിന്റെ ജില്ലയാണ് എന്നതാവാം ഇതിലെ പ്രാധാന്യം. എന്തായിരിക്കും ഇതിനു കാരണം?കണ്ണൂർ വിമാനത്താവളവുമായും തിരുവനന്തപുരം വീഴിഞ്ഞവുമായും എറണാകുളത്ത് വ്യവസായ ഇടനാഴിയുമായും ബന്ധപ്പെട്ട ഭൂമി ഏറ്റെടുക്കൽ ചെലവുകളാണ് ഇതിനു പ്രധാന കാരണം. മറ്റൊന്ന് സംസ്ഥാനത്തിന്റെ ഗ്രോത്ത് എഞ്ചിൻ എന്നു പറയാവുന്ന ദേശീയ പാതാ ഭൂമി ഏറ്റെടുക്കൽ അക്കൌണ്ട് ചെയ്തിരിക്കുന്നത് തിരുവനന്തപുരത്തായിരിക്കും. ടെക്നോ സിറ്റി, ഇൻഫോ പാർക്ക്, ലൈഫ് സയൻസ് പാർക് , എന്നിവയും കൊച്ചി കാൻസർ സെന്റര് തുടങ്ങിയവയും എല്ലാം ഇതിനു കാരണമാണ്. ഇങ്ങനെ അല്ലാതെ എടുത്തു വീതിക്കണം എന്നൊക്കെ ഇത്തരം ഒരു ഡോക്കുമെന്റിൽ എഴുതി വെയ്ക്കുന്ന വൈഭവത്തെ കുറിച്ച് എന്തു പറയാനാണ്?കിഫ്ബിയെ കുറിച്ച് CAG പറഞ്ഞ ആക്ഷേപം എൻഡോർസ് ചെയ്യുകയാണ് ധവളപത്രം. നിയമസഭ തള്ളിക്കളഞ്ഞ പരാമർശം എങ്ങനെയാണ് ഔദ്യോഗിക രേഖയിൽ അംഗീകരിക്കപ്പെടുന്നത്? പുറത്തു കൊടുത്ത് എഴുതിച്ചാൽ ഇങ്ങനെയിരിക്കും. പ്രതിപക്ഷം അവകാശ ലംഘനം മൂവ് ചെയ്യേണ്ട കേസ് ആണിത്.കിഫ്ബിയുടെ ബാധ്യതയെ പറയുന്നത് unmet liability എന്നാണ്? എന്താണ് അതിന്റെ അർത്ഥം? കടം വാങ്ങി മൂലധന ചെലവ് ചെയ്യാൻ അല്ലേ കിഫ്ബി നിയമം പാസാക്കിയത്? അതു തിരിച്ചടയ്ക്കാൻ നികുതി വിഹിതം വരുമാനമായി നിശ്ചയിച്ചതും കിഫ്ബി നിയമം ആണ്. അപ്പോൾ ഈ നിയമത്തിനു വിരുദ്ധമായി കിഫ്ബിയ്ക്ക് കൊടുക്കുന്ന നികുതി വിഹിതം ഖജനാവിൽ നിന്നുള്ള ചോർച്ചയാണ് എന്നു പറയാൻ ഈ വിദഗ്ദ്ധ കമ്മിറ്റിയുടെ അധികാരം എന്താണ്?അവർ സഭ പാസാക്കിയ നിയമത്തിനു മീതെയാണോ? ആ വിഹിതം കൊണ്ട് തിരിച്ചടവ് നടക്കുന്ന കിഫ്ബിയുടെ കടം unmet liability ആകുന്നത് എങ്ങനെയാണ്? അസംബന്ധം എന്നു പറയുന്നത് അതിന്റെ പാരമ്യതയിൽ എടുത്തു കാച്ചുകയാണ്. നിയമം മൂലം നിശ്ചയിക്കപ്പെട്ട നികുതിവിഹിതം അടിസ്ഥാനമാക്കി സംസ്ഥാന സർക്കാരിന്റെ ഒരു ബോഡി കോർപ്പറേറ്റ് സോവറിൻ ഗാരണ്ടിയുടെ ബലത്തിൽ എടുക്കുന്ന വായ്പ തിരിച്ചടവ് നടക്കില്ല എന്നു സംസ്ഥാനത്തിന്റെ ഒരു ഔദ്യോഗിക രേഖയിൽ എഴുതി വെയ്ക്കുന്നത് എത്രമേൽ ദ്രോഹമാണ്!ഇന്നു നിശ്ചയിക്കപ്പെട്ടിരിക്കുന്ന നികുതി വിഹിതം മാത്രം തടസരഹിതമായി കിഫ്ബിക്ക് കൊടുത്താൽ തിരിച്ചടവിന് ഒരു തടസവും ഇല്ല എന്നിരിക്കെ സംസ്ഥാന സർക്കാരിനെ തന്നെ കരിനിഴലിൽ ആക്കുന്ന ഈ പ്രസ്താവന ദ്രോഹമാണ്. ഇത് വിചാരണ ചെയ്യപ്പെടണം. എന്നിട്ടും കിഫ്ബിയെ കുറിച്ച് പറയുന്നതു നോക്കൂ!“KIIFB was a bold institutional innovation and was an attempt to create a professionally managed, market-facing infrastructure financier that could bypass the fiscal constraints binding the State budget. Over nine years it has built real organisational capacity, financed significant infrastructure, and pioneered quality, sustainability and digital management practices that the state government would do well to retain.”കിഫ്ബി ബോൾഡ് ആയ ഒരു നവീന സംവിധാനമാണ്. സംസ്ഥാനത്തിന്റെ ധന പരിമിതികളെ മറികടക്കുന്നതിനുള്ള പ്രൊഫഷണൽ സംവിധാനമായി രൂപപ്പെടുത്തിയ കിഫ്ബി കഴിഞ്ഞ 9 കൊല്ലങ്ങൾ കൊണ്ട് കാര്യപ്രാപ്തിയുള്ള സ്ഥാപനമായി മാറി. ഗണ്യമായ പശ്ചാത്തല സൌകര്യ നിർമ്മിതികൾക്കു ധന ലഭ്യത ഉറപ്പാക്കി. ഗുണനിലവാരവും സുതാര്യമായ ഡിജിറ്റൽ മാനേജ്മെൻടും പയനിയർ ചെയ്തു. സംസ്ഥാന സർക്കാർ ഇത് തുടരുകയല്ലാതെ മറ്റൊന്നും പറ്റില്ല.ശ്രീ സതീശൻ പട്ട് കോണകം എന്നും അഴിമതി എന്നും നാഴികയ്ക്ക് നാൽപ്പത് വട്ടം പറയുന്ന കിഫ്ബിയെ കുറിച്ച് അദ്ദേഹത്തിന്റെ ധവള പത്രം പറയുന്ന വസ്തുതകൾ ഇതാണ്. ആക്ഷേപങ്ങളുടെ നിജസ്ഥിതി മുകളിൽ പറഞ്ഞല്ലോ?മറ്റൊരു കൌതുകം പൊതുമേഖലയുടെ സഞ്ചിത നഷ്ടം പറയുന്നതിന് ഉപയോഗിക്കുന്ന കണക്കുകളാണ്. KSRTC, KWA, KSSPLഎന്നിവയുടെ നഷ്ടം ആകെ നഷ്ടത്തിന്റെ 72 ശതമാനം വരും എന്നു പറഞ്ഞാണ് പൊതുമേഖലയുടെ മേക്കിട്ട് കയറുന്നത്. ഇതിന്റെ ഉന്നം പറയാം. എന്നാൽ എന്താണ് ഈ KSSPL എന്നത് അറിയണം. സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിന് ഉണ്ടാക്കിയ സംവിധാനമാണത് . കൈവായ്പ്പ വാങ്ങി കൃത്യമായി കൊടുക്കുന്നു, അതു തൊട്ടടുത്ത അവസരത്തിൽ തിരികെ കൊടുക്കുന്നു. ഇതാണ് Kerala Social Security Pension Limited (KSSPL) എന്ന സ്ഥാപനത്തിന്റെ പണി. അവർ ലാഭം ഉണ്ടാക്കിയില്ല പോലും.KSRTCയുടെ തലയിൽ കുറഞ്ഞത് 1500 കോടി രൂപ അടിച്ചേൽപ്പിക്കാൻ നടക്കുന്ന സർക്കാരാണ് KSRTC നഷ്ട കച്ചവടം ആണ് എന്നു ഏണി വെയ്ക്കുന്നത്. മറ്റൊന്ന് വാട്ടർ അതോറിറ്റിയാണ്. ചില പൊതു മേഖലാ സ്ഥാപനങ്ങൾ നഷ്ടം ഉണ്ടാക്കാൻ വേണ്ടിയുള്ളതാണ് ബഹുമാനപ്പെട്ട മുഖ്യമന്ത്രീ എന്നു പറയുകയേ വഴിയുള്ളൂ.എന്താണ് ഇതിന്റെ ഉന്നം? വ്യക്തമാണ്.Non-strategic public sector enterprises may be considered for disinvestment, privatisation, or closure . ഇതാണ് ഖജനാവ് നിറയ്ക്കാനുള്ള ഒരു വഴി. The best way forward is to put in place measures to promote growth, investment and employment. In the absence of adequate resources with the State, the solution lies in resolutely encouraging private investment, cooperative investment and through local governments raising funds from the market, which falls outside the scope of off-budget borrowing.അതേ സ്വകാര്യ നിക്ഷേപം വരണം. അതും സൂര്യോദയ മേഖലകളിൽ. അതിനുള്ള ക്രിട്ടിക്കൽ ഇൻഫ്രാസ്ട്രക്ചർ ആരുണ്ടാക്കും? എങ്ങനെ ഉണ്ടാക്കും? അതിനുള്ള ബദൽ വഴികളാണ് കഴിഞ്ഞ ഒരു ദശാബ്ദമായി LDF ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നത്. അതിനെ ആക്ഷേപിക്കാനും അപകടപ്പെടുത്താനും നടന്ന്, absurd narratives പ്രചരിപ്പിച്ചവരാണ് ഇത് പറയുന്നതു.പിന്നെ സൂര്യോദയ വ്യവസായങ്ങൾ വരാൻ ഊർജ്ജം വേണം. അതിന് ഊർജ്ജ മേഖല സ്വകാര്യവൽക്കരിക്കണം. ഇതാണ് മറ്റൊരു നിലപാട്. വൈദ്യുത വിതരണവും ഇതിൽ പെടുമോ എന്നറിയില്ല.യാഥാസ്ഥിതിക സമീപനത്തിന് ഒരു മാറ്റവും ഇല്ല. ധന മാനേജ്മെന്റിന് RBI സംസ്ഥാനത്തിനു നൽകുന്ന പല വിധ താൽക്കാലിക വിൻഡോ പോലും ഉപയോഗിക്കുന്നത് മാഹാ അപരാധമാണ് എന്ന വിശകലനമാണ് ഇത് മുന്നോട്ട് വെയ്ക്കുന്നത്. അതായത് ഉള്ളപ്പോൾ കൊടുക്കാം. ഇല്ലെങ്കിൽ ഇല്ല. അതിപ്പോൾ പെൻഷൻ ആയാലും റേഷൻ ആയാലും വീട് ആയാലും.ലിക്വിഡിറ്റി മാനേജ്മെന്റ് പോലും ഇത്ര യാഥാസ്ഥിതികമായി കൈകാര്യം ചെയ്താണോ ശ്രീ സതീശൻ കേരളത്തെ പുതു യുഗത്തിലേക്ക് നയിക്കുന്നത്?സർക്കാർ പിൻമാറ്റത്തിന്റെ, യാഥാസ്ഥിതിക ധന നയത്തിന്റെ, സ്വകാര്യവൽക്കരണത്തിന്റെ, ഓഹരി വിൽപ്പനയുടെ കാഹളമാണ് മുഴങ്ങുന്നത്.KMML എല്ലാം വിൽക്കപ്പെടും . കരിമണൽ തീർ എഴുതപ്പെടും. കടൽ മണൽ വാരി വിൽക്കുംവരികയായി വീഡിയുടെ നവയുഗം.The post ‘വി ഡി സതീശൻ പുറത്തുകൊടുത്ത് എഴുതിച്ച ധവളപത്രം മല എലിയെ പ്രസവിച്ചതുപോലെ’: ചർച്ചയായി ഫേസ്ബുക്ക് പോസ്റ്റ് appeared first on Kairali News | Kairali News Live.