അധിക പേയ്‌മെന്റ് നൽകാത്തതിന് ഊബർ ഡ്രൈവർ ആക്രമിച്ചതായി വെളിപ്പെടുത്തി മുംബൈയിൽ നിന്നുള്ള യുവതി. മുംബൈ ആസ്ഥാനമായുള്ള കോണ്ടന്റ് ക്രിയേറ്റർ ശിവാനിയാണ് ഞെട്ടിക്കുന്ന അനുഭവം സോഷ്യൽ മീഡിയയിയൂടെ പുറത്തുവിട്ടത്. വിഷയം ചർച്ചയായതോടെ ഊബർ ഇന്ത്യ പ്രതികരണവുമായി രംഗത്തെത്തി. നയങ്ങൾക്കനുസൃതമായി നടപടി സ്വീകരിച്ചതായി ഊബർ അറിയിച്ചു.മുംബൈ മഹാലക്ഷ്മിയിൽ നിന്ന് നെരൂളിലേക്കുള്ള ഉബർ യാത്രയ്ക്കിടെയാണ് സംഭവം നടന്നതെന്ന് യുവതി പറയുന്നു. ഊബർ ആപ്പിൽ കാണിച്ചിരിക്കുന്ന നിരക്കിന് പുറമെ 40 രൂപ കൂടി പണമായി നൽകാൻ ഡ്രൈവർ തന്നോട് ആവശ്യപ്പെട്ടതായി അവർ പറഞ്ഞു. യഥാർഥ നിരക്ക് 501 രൂപയാണെന്നും പിന്നെന്തിന് അധിക പേയ്‌മെന്റ് നടത്താൻ ആവശ്യപ്പെടുന്നതെന്നും അവർ ചോദിച്ചു. പണം നൽകാൻ വിസമ്മതിച്ചതോടെ ഡ്രൈവർ തന്നെ ഭീഷണിപ്പെടുത്തിയെന്നും ഒടുക്കം കൈയേറ്റം ചെയ്തെന്നും യുവതി പറയുന്നു.ALSO READ: ‘ഞാൻ നെഹ്‌റുവിയൻ ലെഫ്റ്റ്, വിമർശനങ്ങളെ ആസ്വദിക്കാനാകും’! ഇതേ മുഖ്യമന്ത്രിയെ വിമർശിച്ചതിന് 15 ദിവസത്തിൽ 10 പേർക്കെതിരെ നടപടി ഡ്രൈവർ അടിച്ചെന്നും കൈ പിടിച്ചു വളച്ചെന്നും ശിവാനി ആരോപിച്ചു. ഏറ്റുമുട്ടലിനിടെ വാഹനം ലോക്ക് ചെയ്ത് തന്നെ ഇറങ്ങാൻ ഡ്രൈവർ സമ്മതിച്ചില്ലെന്നും യുവതി ആരോപിച്ചു. പിന്നീട് ഓഫീസിലെ സഹപ്രവർത്തകരെത്തിയാണ് തന്നെ സഹായിച്ചതെന്നും അവർ പറഞ്ഞു. “ഇതൊരു സേവന പ്രശ്‌നം അല്ലെന്നും സുരക്ഷാ പ്രശ്‌നമാണെന്നും യുവതി ചൂണ്ടിക്കാട്ടി. മറ്റൊരു വീഡിയോയിൽ, ഊബർ ഇന്ത്യ തുടക്കത്തിൽ ഡ്രൈവറെ പിന്തുണച്ചതായി കാണിക്കുന്ന സ്ക്രീൻഷോട്ടുകളും യുവതി പങ്കിട്ടു.സംഭവത്തെ തുടർന്ന് തന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തുവെന്നും അവർ ആരോപിച്ചു. കൂടാതെ, ചില ചാറ്റുകൾ ഡിലീറ്റ് ചെയ്‌തുവെന്നും അവർ അവകാശപ്പെട്ടു. വിവാദമായതോടെയാണ് ഊബർ ഇന്ത്യ പ്രതികരണം പുറത്തിറക്കിയത്. വീഡിയോകൾ ഓൺലൈനിൽ ശ്രദ്ധ നേടിയതോടെ, കമ്പനി പരസ്യമായി പ്രതികരിച്ചു.“സുരക്ഷയാണ് ഞങ്ങളുടെ മുൻഗണന, ഏതെങ്കിലും തരത്തിലുള്ള ശാരീരിക ഉപദ്രവത്തിനോ ഭീഷണിക്കോ ഊബർ പ്ലാറ്റ്‌ഫോമിൽ സ്ഥാനമില്ല,” കമ്പനി എഴുതി. ഡ്രൈവറുടെ പ്രവൃത്തികളെ ശക്തമായി അപലപിക്കുന്നതായും തങ്ങളുടെ നയങ്ങൾക്കനുസൃതമായി ഉചിതമായ നടപടി സ്വീകരിച്ചതായും ഊബർ വ്യക്തമാക്കി. യുവതിയുടെ അക്കൗണ്ട് പുനഃസ്ഥാപിച്ചതായും കമ്പനി സ്ഥിരീകരിച്ചു. യുവതി നിയമപരമായി നീങ്ങിയാൽ പിന്തുണ നൽകുന്നത് തുടരുമെന്നും കമ്പനി അറിയിച്ചു.The post ’40 രൂപ അധികം നൽകാത്തതിന് ഊബർ ഡ്രൈവർ അടിച്ചു, കൈപിടിച്ച് തിരിച്ചു’: ഞെട്ടിക്കുന്ന അനുഭവം പറഞ്ഞ് യുവതി, സംഭവം മുംബൈയിൽ appeared first on Kairali News | Kairali News Live.