ഓരോ തവണയും ലോകകപ്പ് വിരുന്നെത്തുമ്പോള്‍ ആരാധകരെ രസിപ്പിക്കുന്ന പ്രവചനങ്ങള്‍ നിരവധിയെത്താറുണ്ട്. മുനഷ്യരെക്കൂടാതെ സൂപ്പര്‍ കമ്പ്യൂട്ടറുകളും മൃഗങ്ങളും എന്തിന് നീരാളിവരെ രസകരായ ഫലങ്ങള്‍ പ്രവചിച്ച് താരമായിട്ടുണ്ട്. ഇത്തവണയുമുണ്ട് പ്രവചന സിംഹങ്ങള്‍. ആദ്യ പ്രവചനം നടതതിയത് ഓപ്റ്റ എന്ന സൂപ്പര്‍ കമ്പ്യൂട്ടറണ്.ഒപ്റ്റയുടെ ഫലമനുസരിച്ച് അര്‍ജന്‍റീനയോ ബ്രീസലോ അല്ല ഇത്തവണ ചാമ്പ്യന്‍മാര്‍ . യൂറോപ്യന്‍ വമ്പന്‍മാരും മുന്‍ ചാമ്പ്യന്‍മാരുമായ സ്പെയിനാണ് ഒപ്റ്റ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഏറ്റവും കൂടുതല്‍ കിരീട സാധ്യത നല്‍കുന്നത്. 16.1 ശതാനം സാധ്യതയാണ് സ്പാനിഷ് പടക്ക് ഒപ്റ്റ പ്രവചിക്കുന്നത്. സ്പെയിന്‍ കഴിഞ്ഞാല്‍ സാധ്യതയില്‍ രണ്ടാമത് കഴിഞ്ഞ തവണത്തെ റണ്ണറപ്പും മുന്‍ ജേതാക്കളുമായ ഫ്രാന്‍സാണ്. ഒപ്റ്റയുടെ പ്രവചനമനുസരിച്ച് 13 ശതമാനം കിരീടസാധ്യതയാണ് ഫ്രഞ്ച് പടയ്ക്കുള്ളത്. കിരീട സാധ്യതയില്‍ മൂന്നാംസ്ഥാനത്തും സൂപ്പര്‍ കമ്പ്യൂട്ടര്‍ പ്രവചിക്കുന്നത് യൂറോപ്യന്‍ ടീമിനെയാണ്. ഇംഗ്ലണ്ടിനാണ് ഒപ്റ്റ പ്രവചന പ്രകാരം മൂന്നാംസ്ഥാനത്തു നില്‍ക്കുന്നത്. 11.2 ശതമാനം കിരീട സാധ്യതയാണ് അവര്‍ക്കു നല്‍കുന്നത്.Also Read: വരുമാനം 99% വരെ പെരുപ്പിച്ച് കാട്ടിയെന്ന ആരോപണം; എൽഐസിക്ക് വൻ നിക്ഷേപമുള്ള കമ്പനിയുടെ ഓഹരി തകർന്നുനിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീന ഈ ലിസ്റ്റില്‍ നാലാംസ്ഥാനത്താണ്. ലയണല്‍ മെസ്സിയും കൂട്ടരും കിരീടം കാക്കാനുള്ള സാധ്യത 10.4 ശതമാനമാണെന്നാണ് പ്രവചനം. ബ്രസീലിനും മുന്നേ പോര്‍ച്ചുഗലിനാണ് സാധ്യതയെന്നാണ് ഒപ്റ്റ പറയുന്നത്. ക്രിസ്റ്റ്യാനോയുടെ പോര്‍ച്ചുഗലിന് കിരിടനേട്ടത്തില്‍ ഏ‍ഴ് ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. അഞ്ചു തവണ ലോക കിരീടം നേടിയ ബ്രസീലിന് വെറും 6.6 ശതമാനം മാത്രം സാധ്യതയെന്നാണ് സൂപ്പര്‍ കമ്പ്യൂട്ടര്‍ പ്രവചിക്കുന്നത്. ഏറ്റവുമധികം സാധ്യകളുള്ള 20 ടീമുകളെയാണ് ഒപ്റ്റ പ്രവചിച്ചിരിക്കുന്നത്.The post അർജന്റീനയോ ബ്രസീലോ അല്ല, ലോകകപ്പ് കിരീടം നേടാൻ ഏറ്റവുമധികം സാധ്യത ഈ ടീമിനെന്നു സൂപ്പര് കമ്പ്യൂട്ടര് ഒപ്റ്റ appeared first on Kairali News | Kairali News Live.