പാമ്പിനെ ചവിട്ടിയാൽ അത് തിരിച്ചു കൊത്തും; മെഡിക്കൽ വിദ്യാർത്ഥിനിയ്ക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ വിചിത്രവാദവുമായി ആരോ​ഗ്യമന്ത്രി

Wait 5 sec.

തൃശ്ശൂർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർത്ഥിനിയ്ക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ വിചിത്രവാദവുമായി ആരോ​ഗ്യമന്ത്രി. മെഡിക്കൽ കോളജിലെ കാടുകൾ വെട്ടിതെളിച്ചപ്പോഴാണ് പാമ്പ് പുറത്ത് ചാടിയത്. പിജി വിദ്യാർത്ഥിനി പാമ്പിനെ ചവിട്ടി, ചവിട്ടിയാൽ പാമ്പ് തിരിച്ചു കൊത്തുമെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.തൃശൂർ മെഡിക്കൽ കോളേജിലെ പീഡ‍ിയാട്രിക് വിഭാ​ഗത്തിലെ ഡോക്ടർ ശ്രേയയ്ക്ക് ആണ് പാമ്പ് കടിയേറ്റത്. പാമ്പുകടിയേറ്റ ഉടൻ തന്നെ സഹപ്രവർത്തകരായ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ഇവരെ അടിയന്തിര ചികിത്സയ്ക്കായി മെഡിക്കൽ കോളജിലെ പ്രത്യേക ഒബ്സർവേഷൻ (നിരീക്ഷണ) വാർഡിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.The post പാമ്പിനെ ചവിട്ടിയാൽ അത് തിരിച്ചു കൊത്തും; മെഡിക്കൽ വിദ്യാർത്ഥിനിയ്ക്ക് പാമ്പുകടിയേറ്റ സംഭവത്തിൽ വിചിത്രവാദവുമായി ആരോ​ഗ്യമന്ത്രി appeared first on Kairali News | Kairali News Live.