സാക്ഷാൽ മെസിയും ഭാര്യയും ഫോളോ ചെയ്യുന്ന മലയാളി സഹോദരിമാർ; സൂപ്പറാണ്; പാലക്കാട്ടെ സ്നിഗ്ദയും സാന്ദ്രയും

Wait 5 sec.

ലോകമെമ്പാടും ലക്ഷകണക്കിന് ആരാധകരുള്ള ഫുട്ബോൾ ഇതിഹാസമാണ് ലയണൽ മെസി. ഇൻസ്റ്റാഗ്രാമിൽ 506 മില്യൺ ഫോളോവേഴ്സാണ് അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസിക്കുള്ളത്. എന്നാൽ മെസി ഫോളോ ചെയ്യുന്നതാകട്ടെ വെറും 363 അക്കൗണ്ടുകളാണ്. അതിൽ സ്ഥാനം പിടിച്ച് രണ്ട് മലയാളി സഹോദരിമാരും.നുണയല്ല, സ്നിഗ്ദയും സാന്ദ്രയും ചേർന്ന് 2021ൽ തുടങ്ങിയ ഇൻസ്റ്റാ പേജ് ആണിത്. ഈ അക്കൗണ്ട് മെസി ഫോളോ ചെയ്യാൻ ഒരു കാരണമുണ്ട്. മെസിയുടെ ഭാര്യയോടുള്ള ആരാധനയുടെ പുറത്താണ് ഇരുവരും ഈ അക്കൌണ്ട് ആരംഭിക്കുന്നത്. എന്നാൽ ആന്റലിന ഗാലറി എന്ന ഈ അക്കൌണ്ട് ഇപ്പോൾ മെസിയും ഭാര്യയും ഫോളോ ചെയ്യുന്ന ഫാൻ പേജായി മാറിക്കഴിഞ്ഞു.ALSO READ; പ്രതിസന്ധികൾ താണ്ടി ലോകകപ്പിലേക്ക്; വെല്ലുവിളികൾക്ക് തകർക്കാൻ കഴിയാത്ത ഹെയ്തി ടീംമെസ്സിയുടെ ഭാര്യയുടെയും കുട്ടികളുടെയും മെസ്സിയുടെയും ചിത്രങ്ങളും വീഡിയോകളുമാണ് ഈ അക്കൗണ്ടിലെ പ്രധാന കണ്ടന്‍റ്. 400,000 ആളുകളാണ് ഇൻസ്റ്റഗ്രാമിൽ ആന്‍റനില ഗാലറി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്യുന്നത്.ഡിസംബറിൽ മെസ്സി ഇന്ത്യയിലെത്തിയപ്പോൾ ഇരുവരും മുംബൈയിലെത്തി ദൂരെനിന്ന് അദ്ദേഹത്തെ കണ്ടിരുന്നു. അന്ന് കേരളത്തിലേക്കു വരുന്നുണ്ടോ എന്നന്വേഷിച്ച് ആന്റൊനെലയ്ക്ക് സന്ദേശമയച്ചു. എത്താൻ പറ്റില്ലെന്നും സന്ദേശം അയച്ചതിൽ സന്തോഷമെന്നും ആന്റൊനെല മറുപടി നൽകി. അന്ന് മുംബൈയിൽനിന്ന് ഇവർ ചെയ്ത വീഡിയോ ആന്റൊനെല ലൈക്ക് ചെയ്യുകയും ചെയ്തു.The post സാക്ഷാൽ മെസിയും ഭാര്യയും ഫോളോ ചെയ്യുന്ന മലയാളി സഹോദരിമാർ; സൂപ്പറാണ്; പാലക്കാട്ടെ സ്നിഗ്ദയും സാന്ദ്രയും appeared first on Kairali News | Kairali News Live.