രാജ്യത്തെ പരീക്ഷാക്രമകേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാനെതിരയുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധം നാളെ. പ്രതിഷേധം സമാധാനപൂർണമായിരിക്കുമെന്ന് പാർട്ടി സ്ഥാപകൻ അഭിജീത് ദീപകെ വ്യക്തമാക്കിയിട്ടുണ്ട്. ദില്ലിയിലെ പ്രതിഷേധത്തിൽ എത്തുമെന്ന് നടൻ പ്രകാശ് രാജ് അറിയിച്ചിട്ടുണ്ട്.പരിസ്ഥിതി പ്രവർത്തകൻ സോനം വാങ് ചുക് സിജെപിയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തുണ്ട്. എസ്എഫ്ഐയുടെ ദില്ലി സംസ്ഥാന ഭാരവാഹികളെ കഴിഞ്ഞ ദിവസം പ്രക്ഷോഭത്തിന് പിന്തുണ തേടി സിജെപി ക്ഷണിച്ചിരുന്നു. അതെ സമയം സിജെപി ഉയർത്തുന്ന വിദ്യാർഥികളുടെ വിഷയത്തിന് പിന്തുണ നൽകാമെന്ന് വ്യക്തമാക്കിയ എസ്എഫ്ഐക്ക് വേണ്ടി ഒരു പ്രതിനിധി പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. പ്രതിഷേധത്തിന് അനുമതി നിഷേധിക്കാനാണ് ദില്ലി പോലീസിന്റെ നീക്കം. പരസ്യ പ്രതിഷേധത്തിന് ഒരുങ്ങുന്ന സിജെപിയുടെ തുടർ നീക്കങ്ങൾ കേന്ദ്രസർക്കാർ നിരീക്ഷിച്ചുവരികയാണ്.ALSO READ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണം; ദില്ലിയിൽ പ്രതിഷേധം സംഘടിപ്പിക്കാൻ കോക്രോച്ച് ജനതാ പാർട്ടിനീറ്റിന് പുറമെ സിബിഎസ്ഇ,‍ സിഇയുടി, എസ്എസ്സി പരീക്ഷകളിൽ ക്രമക്കേട് സംഭവിച്ച പശ്ചാത്തലത്തിൽ ധർമേന്ദ്ര പ്രധാന് രാജിവെക്കണം എന്ന ആവശ്യം ശക്തമാണ്. അതേസമയം, കഴിഞ്ഞ മാസം ആണ് കോക്രോച്ച് ജനതാ പാർട്ടിയുടെ ഹാൻഡിൽ ഇന്ത്യയിൽ ജിയോ-ബ്ലോക്ക് ചെയ്തിരുന്നു. ദേശീയ സുരക്ഷയ്ക്കും പൊതു ക്രമത്തിനും ഭംഗം വരുത്തുന്ന ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചുവെന്ന കേന്ദ്ര സർക്കാരിന്റെ കണ്ടെത്തലിനെ തുടർന്നാണ് ഈ നടപടി.The post രാജ്യത്തെ പരീക്ഷാക്രമകേടിൽ കേന്ദ്രം മറുപടി പറയണം; പ്രതിഷേധം ശക്തമാക്കാൻ കോക്രോച്ചുകൾ appeared first on Kairali News | Kairali News Live.