ഉണക്കമുന്തിരിയും പാലും ഒരുമിച്ച് കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ?

Wait 5 sec.

ഇന്നത്തെ തലമുറ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നവരാണ്. പ്രത്യേകിച്ച് ഭക്ഷണകാര്യത്തിൽ. നമ്മുടെ വീട്ടിൽ എളുപ്പത്തിൽ ലഭിക്കുന്ന പല ഭക്ഷ്യവസ്തുക്കളും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. അത്തരത്തിൽ ശ്രദ്ധ നേടുന്ന ഒന്നാണ് ഉണക്കമുന്തിരിയും പാലും. പാലിന്റെ ആരോഗ്യഗുണങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാം. അതുപോലെ തന്നെ ഉണക്കമുന്തിരിയിലും ഇരുമ്പ്, ഫൈബർ, ആന്റിഓക്സിഡന്റുകൾ തുടങ്ങിയ നിരവധി പോഷകഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ഒരുമിച്ച് കഴിക്കുമ്പോൾ ശരീരത്തിന് കൂടുതൽ ഗുണങ്ങൾ ലഭിക്കുന്നു.ALSO READ:ഫേസ്ക്രീമുകൾ സ്ഥിരമായി ഉപയോ​ഗിക്കാറുണ്ടോ ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കിഡ്നി പണി മുടക്കുംരാത്രിയിൽ ഒരു ഗ്ലാസ് പാലിൽ അഞ്ചോ ആറോ ഉണക്കമുന്തിരി ഇട്ട് കുതിർക്കാൻ വയ്ക്കുക. തുടർന്ന് രാവിലെ ഉണക്കമുന്തിരി നന്നായി ചവച്ചരച്ച് കഴിക്കുകയും പാൽ കുടിക്കുകയും ചെയ്യാം. ചില പഠനങ്ങൾ പ്രകാരം ഉണക്കമുന്തിരിയിലെ ഇരുമ്പ് ഹീമോഗ്ലോബിൻ നില മെച്ചപ്പെടുത്താൻ സഹായിക്കാം. അതുപോലെ പാലിലുള്ള കാൽസ്യവും പ്രോട്ടീനും എല്ലുകളുടെ ആരോഗ്യത്തിന് ഗുണകരമാണ്.രാത്രിയിൽ കുതിർന്ന പാൽ രാവിലെ എടുത്ത ശേഷം തിളപ്പിച്ച് ഇളംചൂടോടെ കുടിക്കുന്നതാണ് നല്ലത്. കൂടാതെ ഉണക്കമുന്തിരിയിലെ ഫൈബർ ദഹനപ്രക്രിയയെ സഹായിക്കാനും മലബന്ധം കുറയ്ക്കാനും സഹായിക്കും.വിവരങ്ങള്‍ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്. ഇത് ഒരു വിദഗ്ദ്ധ ഡോക്ടറുടെ പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിനോ, രോഗനിർണ്ണയത്തിനോ, ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യപരമായ എന്തെങ്കിലും ബുദ്ധിമുട്ടുകളോ സംശയങ്ങളോ ഉണ്ടെങ്കി യോഗ്യതയുള്ള ആരോഗ്യ വിദഗ്ദ്ധനെ  നേരില്‍ കണ്ട് ഉപദേശം തേടുക.The post ഉണക്കമുന്തിരിയും പാലും ഒരുമിച്ച് കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ? appeared first on Kairali News | Kairali News Live.