പാരിയത്തുകാവ് കുടിയൊഴിപ്പിക്കലിൽ പൊലീസ് നടപടികള്‍ക്കുള്ള സാവകാശം ഈ മാസം 16 വരെ നീട്ടി. റൂറല്‍ എസ്പിയുടെ അപേക്ഷയിലാണ് സിംഗിള്‍ ബെഞ്ച് നടപടി. ഈ മാസം 9 വരെ നല്‍കിയ സാവകാശം ഒരാഴ്ച കൂടി നീട്ടി. അതുവരെ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി മറ്റ് ഉത്തരവിറക്കരുതെന്ന് ഹൈക്കോടതി.പാരിയത്ത് കാവ് കുടിയൊഴിപ്പിക്കലിൽ പൊലീസ് നരനായാട്ട് നടത്തിയതിനെ തുടർന്ന് വിഷയത്തിൽ സിപിഐഎം വിഷയത്തിൽ ഇടപെട്ടിരുന്നു. എന്നാൽ വിഷയത്തിൽ കോൺഗ്രസ് സർക്കാർ മൗനം പാലിക്കുകയായിരുന്നു. സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള പ്രക്ഷോഭം ശക്തമായതിനെ തുടർന്നാണ് കോൺഗ്രസ് വിഷയത്തിൽ ഇടപെടൽ നടത്താൻ പോലും തയ്യാറായത്.also read; കുവൈറ്റ് വിമാനത്താവള ആക്രമണം: അടിയന്തര രക്ഷാപ്രവർത്തനം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് കെ. രാധാകൃഷ്ണൻ എംപിപൊലീസ് അതിക്രമത്തിൽ സ്ത്രീകൾക്ക് ഉൾപ്പെടെ മർദ്ദനം ഏറ്റിരുന്നു. ലാത്തികൊണ്ട് തലയ്ക്ക് ഉൾപ്പെടെ അടിയേറ്റതായി പ്രദേശവാസികൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രായമായവരെ പൊലീസ് ചവിട്ടിക്കൂട്ടിയതായും ബലമായി സമരക്കാരെ മാറ്റാൻ ശ്രമിച്ചതായും പ്രദേശവാസികൾ പറഞ്ഞു. പാരിയത്ത് കാവ് പട്ടികജാതി ഉന്നതി കുടിയൊഴിപ്പിക്കൽ നടപടിയ്ക്കായി പ്രദേശത്ത് വൻ പൊലീസ് സന്നാഹം രാവിലെ തന്നെ സജ്ജമായിരുന്നു. അഭിഭാഷക കമ്മീഷൻ അഡ്വക്കേറ്റ് ജയപാലിൻ്റെ നേതൃത്വത്തിലാണ് നടപടി. എസ്പിയും തഹസിൽദാർ ഉൾപ്പെടെ സ്ഥലഞ്ഞെത്തി.The post പാരിയത്തുകാവ് കുടിയൊഴിപ്പിക്കല്; പൊലീസ് നടപടികള്ക്കുള്ള സാവകാശം ഈ മാസം 16 വരെ നീട്ടി appeared first on Kairali News | Kairali News Live.