സംസ്ഥാനത്തെ വരുമാനത്തിൻ്റെ മഹാഭൂരിപക്ഷവും ശമ്പളത്തിനും, പെൻഷനും വേണ്ടി ചിലവഴിക്കുന്നു എന്ന ആശങ്ക നരസിംഹ റാവുവിൻ്റെ ആശങ്ക ആയിരുന്നുവെന്നും അതാണ് ഇന്ന് വിഡി സതീശനിൽ കണ്ടതെന്നും എ എ റഹീം. ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിക്കകുയായിരുന്നു അദ്ദേഹം. ധവളപത്രം പുതിയ തലമുറയെ സംബന്ധിച്ച് ആശങ്ക പകരുന്നതാണ്. നവലിബറൽ നയങ്ങളുടെ റോഡ് മാപ്പാണ് അത്.ഞാൻ എന്നെ വിളിക്കുന്നത് വിമൽ കുമാർ എന്ന് പറയുന്നത് പോലെയാണ് വി ഡി സതീശൻ പറയുന്നത് ഞാൻ നെഹ്രുവിയൻ ആണെന്ന് എന്നാൽ അദ്ദേഹം റാവുവിയൻ റൈറ്റ് ആണ്. നരസിംഹ റാവുവിനെയും, നരേന്ദ്ര മോദിയെയും ഇവിടെ കാണാൻ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങൾ ബാധ്യതയാകുന്നു എന്ന് പറയുന്നത് ഗുരുതര പ്രത്യാഖ്യതം ഉണ്ടാക്കും. പെൻഷൻ പ്രായം ഉയർത്തണം എന്ന് ധവളപത്രം തന്നെ ശുപാർശ ചെയ്യുന്നു. അഭ്യസ്ത വിദ്യരായ സർക്കാർ ജോലി ലക്ഷ്യം വെച്ച് നിൽക്കുന്ന ചെറുപ്പക്കാർക്ക് അത് ആശങ്ക ഉണ്ടാക്കുന്നതാണ്.Also read: ‘പെൻഷൻ പ്രായം ഉയർത്തണമെന്ന സർക്കാർ നിർദേശം, കേരളത്തിലെ യുവാക്കളുടെ തൊഴിൽ സ്വപ്നം ഇല്ലാതാക്കുന്നു’: വി കെ സനോജ്കരാർ വൽക്കരണവും, പുറം കരാർ വൽക്കരണവും സാർവത്രികമാക്കുന്നത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റവായനയിൽ ധവളപത്രം കേന്ദ്ര സർകാർ മുന്നോട്ട് വെക്കുന്ന എല്ലാം വിറ്റഴിക്കുന്ന, രൂപരേഖയുടെ തനി ആവർത്തനമാണ്. കേന്ദ്ര സാമ്പത്തിക ഉപരോധത്തെ കുറിച്ച് പോലും വലിയ പരാമർശം ഒന്നും ധവളപത്രത്തിൽ ഇല്ല. തെരഞ്ഞെടുപ്പിന് മുൻപ് ജെൻസികളുടെയും, വണ്ടി പ്രേമികളുടെയും വോട്ട് ലഭിക്കുന്നതിന് വേണ്ടി മോഡിഫിക്കേഷൻ എന്ന പൊള്ളയായ വാഗ്ദാനങ്ങളാണ് നൽകിയത്.The post വി ഡി സതീശനിൽ കാണാൻ കഴിഞ്ഞത് നരസിംഹ റാവുവിനേയും നരേന്ദ്ര മോദിയേയും: എ എ റഹീം appeared first on Kairali News | Kairali News Live.