മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തി പൊലീസ് റിമാൻഡിലിരിക്കെ കുഴഞ്ഞു വീണ് മരിച്ചു. തൃശ്ശൂർ വിയ്യൂർ ജില്ലാ ജയിലിൽ റിമാൻഡിലിരിക്കെയാണ് പ്രതി കുഴഞ്ഞു വീണത്. തൃശ്ശൂർ ചിറ്റിശ്ശേരി സ്വദേശി 35 വയസ്സുള്ള രേഷ് ബാബു ആണ് മരിച്ചത്. കഴിഞ്ഞ മാസം 18നാണ് പിടിച്ചുപറി കേസിൽ രേഷബാബു ഉൾപ്പെടെയുള്ള പ്രതികളെ തൃശ്ശൂർ ഈസ്റ്റ് പോലീസ് റിമാൻഡ് ചെയ്തത്.കഴിഞ്ഞ മാസം 26നാണ് രേഷ് ബാബു ജയിലിൽ കുഴഞ്ഞു വീഴുന്നത്. ഉടൻ ജയിൽ അധികൃതർ രേഷ് ബാബുവിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ഇന്നലെ ഉച്ചതിരിഞ്ഞാണ് രേഷ് ബാബു മരണപ്പെട്ടത്.ALSO READ; യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം; പ്രതിയായ ഭർത്താവ് ജീവനൊടുക്കിപരിശോധനയിൽ രേഷ് ബാബുവിൻ്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ ഉണ്ടെന്ന് പ്രാഥമികമായി കണ്ടെത്തൽ. രേഷ് ബാബു മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തി എന്ന് രേഖകൾ പറയുന്നു. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയെ പൊലീസ് റീമാൻഡ് ചെയ്തതിൽ വീഴ്ച്ച. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് രേഷ് ബാബുവെന്ന് പൊലീസ് മജിസ്ട്രേറ്റിനു മുന്നിലും മറച്ചു വച്ചു.രേഷ് ബാബുവിൻ്റെ കുടുംബം കമ്മീഷണർക്ക് പരാതി നൽകിയെങ്കിലും പിന്നീട് കമ്മീഷണറുടെ ഭാഗത്ത് നിന്ന് അന്വേഷണമുണ്ടായില്ല. രേഷ് ബാബും 50 ശതമാനം മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്ന് ഡോക്ടർമാരുടെ സാഷ്യപ്പെടുത്തൽ.The post മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തി പൊലീസ് റിമാൻഡിലിരിക്കെ കുഴഞ്ഞു വീണ് മരിച്ചു; ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ appeared first on Kairali News | Kairali News Live.