തിരുവനന്തപുരം| തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന് കേരളത്തില്‍ തുടക്കമായി. മൂന്നു ദിവസം വൈകിയാണ് കാലവര്‍ഷമെത്തിയത്. സാധാരണയായി ജൂണ്‍ ഒന്നിനാണ് കാലവര്‍ഷം സംസ്ഥാനത്തെത്തുക.അറബിക്കടലിന്റെ തെക്കുപടിഞ്ഞാറന്‍, തെക്കുകിഴക്കന്‍ ഭാഗങ്ങളിലേക്കും ലക്ഷദ്വീപ് മേഖലയിലേക്കും കേരളം, മാഹി, കര്‍ണാടക, തമിഴ്‌നാട് എന്നിവയുടെ ചില ഭാഗങ്ങളിലേക്കും കാലവര്‍ഷം വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതേസമയം സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റമുണ്ട്. തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ഓറഞ്ച് അലേര്‍ട്ട് പിന്‍വലിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ടുള്ളത്. രണ്ട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍ഗോഡ്, ജില്ലകളിലും ഇന്ന് യെല്ലോ അലേര്‍ട്ടാണ്.Content Highlights:The southwest monsoon has officially hit the coasts of Kerala after a three-day delay from its usual onset date. The India Meteorological Department confirmed that the monsoon has covered parts of the Arabian Sea, Lakshadweep, Kerala, Mahe, Karnataka, and Tamil Nadu. Consequently, orange alerts have been issued for six districts, including Pathanamthitta, Alappuzha, Kottayam, Ernakulam, Idukki, and Thrissur. Meanwhile, the orange alerts for Thiruvananthapuram and Kollam have been downgraded to yellow alerts along with several northern districts.