‘അതിമനോഹരം’ ഷൂട്ട് നിർത്തിയിട്ടില്ല, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് തരുൺ മൂർത്തി

Wait 5 sec.

‘തുടരും’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘അതിമനോഹരം’. മോഹൻലാൽ ആരാധകർ മാത്രമല്ല, മലയാള സിനിമാ പ്രേമികൾ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ഇതിനിടെയാണ് സിനിമാ ചിത്രീകരണം നിർത്തിവെച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. ഇപ്പോഴിതാ ഇത്തരം വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് സംവിധാകൻ തരുണ്‍ മൂര്‍ത്തി.തിരക്കഥയിലെ ആശയക്കുഴപ്പം മൂലം സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു എന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇത്തരം വാർത്തകൾ തീർത്തും തെറ്റാണെന്ന് അദ്ദേഹം ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. ഷൂട്ടിംഗ് നിർത്തിവച്ചിട്ടില്ലെന്നും ഇത്തരം വ്യാജവാർത്തകൾ പോസ്റ്റ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു.ALSO READ: ‘സോ പ്രൗഡ് ഓഫ് യു പൊണ്ടാട്ടി’; ‘സിസ്റ്റം’ കണ്ട് ജ്യോതികയെ വാനോളം പുകഴ്ത്തി സൂര്യകഴിഞ്ഞ 78 ദിവസമായി തൊടുപുഴയിൽ ഷൂട്ടിംഗ് നടത്തിവരികയാണെന്ന് വ്യക്തമാക്കിയ തരുൺ, മഴയും കാലാവസ്ഥയും തങ്ങളുടെ ചില പദ്ധതികളെ ബാധിച്ചിട്ടുണ്ടെങ്കിലും എല്ലാ വെല്ലുവിളികളെയും തരണം ചെയ്യാനും വളരെ ആവേശത്തോടെയും പോസിറ്റീവിറ്റിയോടെയും ചിത്രീകരണം തുടരാനും ടീം കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് കൂട്ടിച്ചേർത്തു. വ്യക്തിപരമായ ലൈക്കുകൾക്കും വ്യൂസിനും വേണ്ടി സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അത്തരം തെറ്റായ വിവരങ്ങൾ പ്രേക്ഷകർക്കിടയിൽ അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിക്കും. അത് മുഴുവൻ ടീമിന്റെ ശ്രമങ്ങളെയും ബാധിക്കും, തരുൺ മൂർത്തി പറഞ്ഞു.ഏറെ കാലത്തിന് ശേഷം മോഹൻലാൽ പൊലീസ് കഥാപാത്രമായി എത്തുന്ന സിനിമ കൂടിയാണ് ‘അതിമനോഹരം’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ വരവേൽപ്പാണ് ലഭിച്ചത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ചിത്രം കൂടിയാണിത്. രതീഷ് രവിയാണ് ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്.The post ‘അതിമനോഹരം’ ഷൂട്ട് നിർത്തിയിട്ടില്ല, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് തരുൺ മൂർത്തി appeared first on Kairali News | Kairali News Live.