മലയിടംതുരുത്ത് ഉന്നതി ഒഴിപ്പിക്കല്‍; മന്ത്രിയുടെ അധ്യക്ഷതയിലുള്ള ചര്‍ച്ച നാളെ

Wait 5 sec.

കൊച്ചി| മലയിടംതുരുത്ത് പാരിയത്ത്കാവ് ഉന്നതി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ച നാളെ നടക്കും. മന്ത്രി റോജി എം ജോണിന്റെ അധ്യക്ഷതയിലാണ് ചര്‍ച്ച. ചര്‍ച്ചയിലേക്ക് ഉന്നതിയിലെ താമസക്കാര്‍ക്കൊപ്പം സമരസമിതിക്കും ക്ഷണമുണ്ട്. ജൂണ്‍ 16 വരെ ഒഴിപ്പിക്കല്‍ നടപടി നീട്ടിവെക്കാന്‍ ഹൈക്കോടതി ഇന്ന് ഉത്തരവിട്ടിരുന്നു.മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതിയിലെ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ക്ക് ഹൈക്കോടതി ജൂണ്‍ 16 വരെ സമയം നീട്ടിനല്‍കിയതിന് പിന്നാലെയാണ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച വിളിച്ചിരിക്കുന്നത്. ജൂണ്‍ ഒമ്പതിനകം കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്ന പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയുടെ കര്‍ശന ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ തീരുമാനം. ജൂണ്‍ 16 വരെ യാതൊരു കാരണവശാലും പ്രദേശത്ത് ബലപ്രയോഗം നടത്താനോ കുടിയൊഴിപ്പിക്കാനോ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.Content Highlights:An official discussion led by Minister Roji M John will be held tomorrow regarding the eviction dispute at Unnathi Colony in Malayidomthuruthu. The residents of the colony as well as the action council members have been invited to participate in the meeting. This development follows a crucial order from the Kerala High Court that extended the deadline for the eviction process until June 16, restraining authorities from using force.