സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനർ മൂല്യനിർണയത്തിനായുള്ള അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ശനിയാഴ്ച വരെ നീട്ടി. നിലവിൽ 56,000ൽ അധികം പേർ അപേക്ഷ നൽകിയതായി സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്.അതേസമയം പോർട്ടൽ തകർക്കാൻ ശ്രമം നടക്കുന്നതായി സിബിഎസ്ഇ നേരത്തെ തന്നെ പരാതിപ്പെട്ടിരുന്നു.Also Read: ദില്ലി മാൽവ്യ നഗർ തീപിടുത്തം: ഹോട്ടൽ ഉടമ ലൗകേഷ് ബജാജ് കസ്റ്റഡിയിൽ!വെബ്സൈറ്റിൽ എത്തിയ 38 ലക്ഷം അനധികൃത ആക്സസ് ശ്രമങ്ങൾ പരാജയപ്പെടുത്തിയതായി സിബിഎസ്ഇ വ്യക്തമാക്കി. പോർട്ടലിൻ്റെ പ്രവർത്തനം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഹാക്കിങ് എന്നും സിബിഎസ്ഇ കുറ്റപ്പെടുത്തി. അതേസമയം പരീക്ഷാ ക്രമക്കേടിൽ കേന്ദ്രസർക്കാരിനെതിരെ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് കോക്രോച്ച് ജനതാ പാർട്ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി ശനിയാഴ്ച ദില്ലിയിൽ പ്രതിഷേധം സംഘടിപ്പിക്കും. നേരത്തെ ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ സി ബിഎ സ് ഇ പുനർ മൂല്യനിർണയത്തിനുള്ള വെബ്സൈറ്റ് ശരിയായതായി സി ബി എസ് ഇ ഇന്നലെഅറിയിച്ചിരുന്നു.CBSE revaluation; Officials say there was a massive hacking attempt targeting the websiteThe post സിബിഎസ്ഇ പുനർ മൂല്യനിർണയം; വെബ്സൈറ്റിനെ ലക്ഷ്യമാക്കി വൻ ഹാക്കിങ് ശ്രമം നടന്നതായി അധികൃതർ appeared first on Kairali News | Kairali News Live.