ദില്ലി മാൽവ്യാ നഗറിലെ തീപിടുത്തത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. ഇന്നലെ കസ്റ്റഡിയിലെടുത്ത ഹോട്ടൽ ഉടമ ലൗകേഷ് ബജാജിനെ അന്വേഷണസംഘം ചോദ്യം ചെയ്തു. ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ബേസ്‌മെന്റിൽ പ്രവർത്തിച്ചിരുന്ന റസ്റ്റോറന്റിന് അനുമതിയില്ലെന്നും പോലീസ് വ്യക്തമാക്കി.അനധികൃതമായി പ്രവർത്തിച്ച ഹോട്ടൽ ഉടമക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് ഡൽഹി സർക്കാരിന്റെ നീക്കം. തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യതലസ്ഥാനത്തെ ഹോട്ടലുകൾ കേന്ദ്രീകരിച്ചു പ്രത്യേക പരിശോധന ഇന്ന് മുതൽ ആരംഭിക്കും. അഗ്നിരക്ഷാ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടെ പ്രത്യേക സംഘം പരിശോധിക്കും.Also Read: കുവൈത്തിലെ ഇറാൻ ആക്രമണം: പരുക്കേറ്റവരിൽ 3 പേർ മലയാളികൾതീപിടുത്തത്തിൽ കൊല്ലപ്പെട്ട 18 വിദേശികളെ തിരിച്ചറിയുന്നതിനും മൃതദേഹം വിട്ടു നൽകുന്നതിനുമായി അതാത് രാജ്യങ്ങളിലെ എംബസികളുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെട്ടുവരികയാണ്. 21 പേർക്കാണ് തീപിടുത്തത്തിൽ ജീവൻ നഷ്ടമായത്. ദില്ലി നഗര ഹൃദയത്തിലെ മാൽവ്യനഗറിൽ സ്ഥിതിചെയ്യുന്ന ഹോട്ടലിൽ ആണ് ഇന്നലെ പകൽ അഗ്നിബാധ ഉണ്ടായത്. അപകടമറിഞ്ഞു സ്ഥലത്തെത്തിയ അഗ്നി ശമന സേന ഏറെ പണിപ്പെട്ടാണ് തീ അണയ്ക്കുകയും 37 പേരെ രക്ഷപ്പെടുത്തുകയും ചെയ്തത്.Delhi Malviya Nagar fire: Hotel owner Laukesh Bajaj in custody!The post ദില്ലി മാൽവ്യ നഗർ തീപിടുത്തം: ഹോട്ടൽ ഉടമ ലൗകേഷ് ബജാജ് കസ്റ്റഡിയിൽ! appeared first on Kairali News | Kairali News Live.