നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയില്‍ പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ക്ക് തുടക്കമായി. ജൈവ വൈവിധ്യം എന്ന ആശയത്തിലൂന്നി പന്ത്രണ്ടിന പദ്ധതികളാണ് കാമ്പയിന്റെ ഭാഗമായി നടക്കുക. പേപ്പര്‍ രഹിത ഓഫീസ്, കാലാവസ്ഥാ കേന്ദ്രം, ജൈവ പ്രതിജ്ഞ, പരിസ്ഥിതി പ്രശ്നോത്തരി, സോളാര്‍ പാനല്‍ സമര്‍പ്പണം, മഴ നടത്തം തുടങ്ങിയ പദ്ധതികള്‍ നടക്കും.കാമ്പയിന്റെ പ്രഖ്യാപനം മര്‍കസ് നോളജ് സിറ്റി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അഡ്വ. തന്‍വീര്‍ ഉമര്‍ നിര്‍വഹിച്ചു. അക്കാദമിക് ഡയറക്ടര്‍ ഡോ. റോഷന്‍ നൂറാനി ആമുഖ പ്രസംഗം നടത്തി. പരിസ്ഥിതി സംരംക്ഷണ പ്രതിജ്ഞക്ക് പ്രൊഫ. ഡോ. സയ്യിദ് നിസാം റഹ്മാന്‍ നേതൃത്വം നല്‍കി. ഗ്രീന്‍ ടോക്കില്‍ എയ്മര്‍ വിദ്യാര്‍ഥിനി കെ സി ഫാത്വിമതു നാജിയ, ഹില്‍സിനായി ഫിനിഷിംഗ് സ്‌കൂള്‍ വിദ്യാര്‍ഥി ആയിസ് അഹ്മദ്, വിറാസിലെ മുഹമ്മദ് റാസി സംസാരിച്ചു. അക്കാദമിക് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഒ മുഹമ്മദ് ഫസല്‍ സ്വാഗതവും ഉനൈസ് സഖാഫി നന്ദിയും പറഞ്ഞു.നോളജ് സിറ്റിയിലെ ഫോട്ടോഗ്രാഫര്‍മാരായ മുബശിര്‍ അഹ്മദും ഉവൈസ് റഹ്മാനും പകര്‍ത്തിയ ക്യാമ്പസിലെ ജൈവ വൈവിധ്യ ഫോട്ടോകളുടെ പ്രദര്‍ശനം ആരംഭിച്ചു. വലന്‍സിയ ഗലേറിയയില്‍ നടക്കുന്ന പ്രദര്‍ശനം നാളെ (ജൂണ്‍ 05, വെള്ളി) കൂടി തുടരും.വില്ലേജ് എംപവര്‍മെന്റ് പ്രോജക്ടിന്റെ സഹകരണത്തോടെ വാഴക്കന്ന് വിതരണം നടന്നു. യൂസുഫ് നൂറാനി, സലീം കളപ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ക്യാമ്പസിലെ വിവിധ ഇടങ്ങളിലായുള്ള തൈ നടലിനും ഇന്ന് തുടക്കമായി.