തിരുവനന്തപുരം അമ്മത്തൊട്ടിലിൽ വീണ്ടും ഒരു അതിഥി കൂടി. ബുധനാഴ്ച വൈകുന്നേരം 4.44നാണ് 8 ദിവസം പ്രായമുള്ള ആൺകുഞ്ഞ് അമ്മതൊട്ടിലിന്റെ തണലിലേക്ക് എത്തുന്നത്. ഈ പുതിയ അതിഥിക്ക് “അൻപ്” എന്ന് പേരിട്ടു. ഈ വർഷത്തെ എട്ടാമത്തെ കുഞ്ഞായാണ് അൻപ് എത്തുന്നത്.മൺസൂൺ കാലത്ത് മഴ നനയാത്തവർ ആരുമില്ല, എന്നാൽ അമ്മതൊട്ടിലിൽ എത്തുന്ന ഓരോ “അൻപും” നമ്മുടെ മനസാക്ഷിയെ നനയ്ക്കാനാണ്. കഴിഞ്ഞ വെള്ളിയാഴ്ചയെത്തിയ ‘മേഘ്മൽഹാറിൻ്റെ’ നോവ് മാറുന്നതിന് മുൻപാണ്, ഈ വർഷത്തെ എട്ടാമത്തെ കുഞ്ഞായി അൻപ് തിരുവനന്തപുരത്ത് എത്തുന്നതെന്ന് കേരള സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ അരുൺ ഗോപി ഫേസ്ബുക്കിൽ കുറിച്ചു. നിലവിൽ ചെറിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ കുഞ്ഞ് എസ്.എ.ടി ആശുപത്രിയിൽ വിദഗ്ദ്ധ നിരീക്ഷണത്തിലാണ്.also read; കണ്ണൂർ ആസ്റ്റർ മിംസിൽ ഉത്തര മലബാറിലെ ആദ്യ കഡാവറിക് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരംഇതേ ദിവസം തന്നെ കോഴിക്കോട് അമ്മത്തൊട്ടിലിലും ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ലഭിക്കുകയുണ്ടായി. ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ആ മകന് “ഹരിതാംശ്” എന്നാണ് പേരിട്ടിരിക്കുന്നത്. 2023 മെയ് മുതൽ കഴിഞ്ഞ 3 വർഷത്തിനിടയിൽ സംസ്ഥാനത്തെ അമ്മത്തൊട്ടിലുകൾ വഴി മാത്രം സമിതിയുടെ കരുതലിലേക്ക് എത്തിയത് 108 കുട്ടികളാണ്. (ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത് – 65 പേർ).The post അൻപോടെ ‘അൻപ്’ ; തിരുവനന്തപുരം അമ്മത്തൊട്ടിലിന്റെ തണലിലേക്ക് പുതിയ അതിഥിയെത്തി appeared first on Kairali News | Kairali News Live.