അഞ്ച് ജില്ലകളിലെ 10,000 കുട്ടികൾക്ക് ചികിത്സയൊരുക്കും; ക്ലബ്ഫൂട്ട് ബാധിതർക്ക് കൈത്താങ്ങാവാൻ അദാനി ഫൗണ്ടേഷൻ

Wait 5 sec.

ജന്മനാ ക്ലബ്ബ്ഫൂട്ട് ബാധിച്ച കുട്ടികളെ സഹായിക്കുന്നതിനായി അദാനി ഗ്രൂപ്പിന്റെ സാമൂഹിക വികസന വിഭാഗമായ അദാനി ഫൗണ്ടേഷനും, ഈ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ സന്നദ്ധ സംഘടനയായ അനുഷ്ക ഫൗണ്ടേഷനും കൈകോർക്കുന്നു. ലോക ക്ലബ്ബ്ഫൂട്ട് ദിനത്തിലാണ് മൂന്ന് വർഷം നീണ്ടുനിൽക്കുന്ന ഈ വൻകിട പദ്ധതി പ്രഖ്യാപിച്ചത്. 5 സംസ്ഥാനങ്ങളിലായി പതിനായിരത്തിലധികം കുട്ടികൾക്ക് സൗജന്യ ചികിത്സയും തുടർപരിചരണവും നൽകുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം.എൻഎച്ച്എമ്മുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 61 ജില്ലകളിലായി ഈ സേവനം ലഭ്യമാക്കും. ഉത്തർപ്രദേശിലെ കാൺപൂരിലുള്ള മാന്യവർ കാൻഷിറാം സംയുക്ത് ചികിത്സാലയത്തിൽ വെച്ചാണ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്.ALSO READ; ബം​ഗാളിലെ തൃണമൂൽ വീണു; പിളർപ്പ് സമ്പൂർണ്ണംഅഞ്ച് സംസ്ഥാനങ്ങളിലെ 61 ജില്ലകളിലായി 67 ക്ലബ്ബ്ഫൂട്ട് ക്ലിനിക്കുകൾക്ക് പദ്ധതിയുടെ ഭാഗമായി പിന്തുണ നൽകും. ഈ രോഗാവസ്ഥ കൈകാര്യം ചെയ്യുന്ന 51 വിദഗ്ധ ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം നൽകും. കുട്ടികളിലെ വക്രപാദം നേരത്തെ തന്നെ കണ്ടെത്താനും ചികിത്സ ഉറപ്പാക്കാനും മുന്നണിപ്പോരാളികളായ 30,000-ത്തിലധികം ആശാ വർക്കർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് ബോധവൽക്കരണം നൽകും. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ചികിത്സാ രീതിയിലൂടെയാണ് കുട്ടികളുടെ വൈകല്യം പൂർണ്ണമായും ഭേദമാക്കുക.ലോകത്ത് ജനിക്കുന്ന 800 കുട്ടികളിൽ ഒരാൾക്ക് വീതം ക്ലബ്ബ്ഫൂട്ട് അഥവാ വക്രപാദം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ തന്നെ പാദങ്ങൾ ഉള്ളിലേക്ക് വളഞ്ഞിരിക്കുന്ന അവസ്ഥയാണിത്. ശരിയായ സമയത്ത് ചികിത്സിച്ചാൽ ഇത് പൂർണ്ണമായും മാറ്റിയെടുക്കാവുന്നതാണെങ്കിലും, അറിവില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടുകളും കാരണം പല കുട്ടികൾക്കും യഥാസമയം ചികിത്സ ലഭിക്കാറില്ല.തുടക്കത്തിൽ തന്നെ തിരിച്ചറിഞ്ഞാൽ പൂർണ്ണമായും മാറ്റിയെടുക്കാവുന്ന ക്ലബ്ബ്ഫൂട്ട് പോലുള്ള രോഗാവസ്ഥകൾ കാരണം ഒരു കുട്ടിയുടെയും ജീവിതം തളർന്നുപോകരുത്. എല്ലാ കുട്ടികൾക്കും സ്വതന്ത്രമായി നടക്കാനും പഠിക്കാനും കളിക്കാനും തുല്യ അവസരം ലഭിക്കണം. ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് ജീവിതത്തിൽ മികച്ച അവസരങ്ങൾ ഒരുക്കുക എന്നത് അദാനി ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്അദാനി ഫൗണ്ടേഷനുമായുള്ള ഈ സഹകരണം വഴി കൂടുതൽ ജില്ലകളിലേക്ക് തങ്ങളുടെ സേവനം എത്തിക്കാനും, രോഗം നേരത്തെ കണ്ടെത്തി കുട്ടികൾക്ക് ജീവിതാവസാനം വരെ ഉണ്ടാകാവുന്ന ശാരീരിക വൈകല്യങ്ങൾ ഒഴിവാക്കാനും സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.The post അഞ്ച് ജില്ലകളിലെ 10,000 കുട്ടികൾക്ക് ചികിത്സയൊരുക്കും; ക്ലബ്ഫൂട്ട് ബാധിതർക്ക് കൈത്താങ്ങാവാൻ അദാനി ഫൗണ്ടേഷൻ appeared first on Kairali News | Kairali News Live.