സസ്യഹാര പ്രേമികളുടെ ഇഷ്ട ഭക്ഷണങ്ങളുടെ പട്ടികയിൽ എപ്പോഴും മുൻപന്തിയിലാണ് കൂൺ. നല്ല രുചിയിൽ പാകം ചെയ്താൽ മാംസാഹാരങ്ങളെ വരെ കടത്തിവെട്ടാൻ കൂണിന് കഴിയും. മട്ടൻ സൂപ്പും ചിക്കൻ സൂപ്പുമൊക്കെ കഴിച്ച് ബോറടിച്ചെങ്കിൽ ഇനി ഈ കൂൺ സൂപ്പൊന്ന് ട്രൈ ചെയ്ത് നോക്കിക്കോളൂ നിങ്ങൾ ഫാനായി മാറുമെന്ന് ഉറപ്പാണ്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന സൂപ്പാണ് കൂൺ സൂപ്പ്. വണ്ണം കുറയാൻ ഡയറ്റ് ചെയ്യുന്നവർക്ക് കണ്ണുമടച്ച് കഴിക്കാൻ പറ്റുന്ന റെസിപ്പിയാണിത്.ചേരുവകൾകൂൺ- 300 ഗ്രാംപാൽ- 300 മില്ലിമൈദ- ഒന്നര ടേബിൾ സ്പൂൺപാൽപ്പാട- 1 കപ്പ്സവാള- 2കുരുമുളക്- 10 എണ്ണംവെണ്ണ- മൂന്ന് ടേബിൾ സ്പൂൺകുരുമുളക് പൊടി- അരടീസ് സ്പൂൺഉപ്പ്- ആവശ്യത്തിന്also read; മുട്ട കഴിച്ച് മടുത്തോ? മുട്ടയെക്കാൾ കൂടുതൽ പ്രോട്ടീൻ നൽകുന്ന 3 പച്ചക്കറികൾ പരിചയപ്പെടാംതയ്യാറാക്കുന്ന വിധംകൂൺ കഴുകി വൃത്തിയാക്കി മൂന്നോ നാലോ കഷ്ണമായി മുറിച്ചെടുക്കുക. ശേഷം സവാളയും അരിഞ്ഞെടുക്കുക. ശേഷം പാലിൽ കറുകപട്ടയും കുരുമുളകുപൊടിയും ചേർത്ത് തിളപ്പിക്കുക. മറ്റൊരു പാത്രത്തിൽ വെണ്ണ ഉരുക്കി അതിലേക്ക് കൂണും സവാളയും ചേർത്ത് വഴറ്റുക. കൂണിനൊപ്പം മൈദയും ഉപ്പും ചേർത്ത് നന്നായി വേവിക്കുക. ഇവയിലേക്ക മറ്റു ചേരുവകൾക്ക് ഒപ്പം പാലു കൂടി ചേർത്തിളക്കുക. അടിപൊളി കൂൺ സൂപ്പ് തയ്യാറായി.The post ഡയറ്റിലാണെങ്കിലും കണ്ണുമടച്ച് കഴിച്ചോളൂ; അടിപൊളിയാണ് ഈ കൂൺ സൂപ്പ് appeared first on Kairali News | Kairali News Live.