കോഴിക്കോട് | അധ്യാപികമാര്‍ ഉള്‍പ്പെട്ട വടകര എംഡിഎംഎ കേസിലെ പ്രധാന പ്രതി പോലീസിന്റെ പിടിയില്‍. പേരാമ്പ്ര മേഞ്ഞാണ്യം കാരേപ്പൊയില്‍ ഫിറോസ് (28) ആണ് പിടിയിലായത്. മലബാറിവല്‍ എംഡിഎംഎ മൊത്തവിതരണണം നടത്തുന്നത് ഇയാളാണെന്ന് പോലീസ് പറയുന്നു. വടകര കേസുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്നതും ഫിറോസ് ആണ്ലഹരി വില്‍പ്പനയില്‍ അധ്യാപികമാരെ ഉള്‍പ്പെടുത്തിയതും സാമ്പത്തിക ഇടപാട് നിയന്ത്രിച്ചതും ഇയാളാണ്. കേസിലെ പ്രധാനിയായ വയനാട് സ്വദേശി ഷിന്റോ ഷിജുവും ആയുള്ള നേരിട്ടുള്ള ഇടപാട് നടത്തിയതും പിടിയിലായ ഫിറോസാണ്. ഇയാളെ മുന്‍പ് മൊടക്കല്ലൂരിലെ ലോഡ്ജില്‍ വച്ച് യുവതിയോടൊപ്പം എംഡിഎംഎ സഹിതം എക്‌സൈസ് സംഘം പിടികൂടിയിരുന്നു. അന്ന് ജയിലിലായ ഫിറോസ് ജാമ്യത്തില്‍ ഇറങ്ങി വന്നതിനു ശേഷം ഇടപാട് നടത്താന്‍ ഇറങ്ങിയപ്പോഴാണ് ഇന്നലെ പേരാമ്പ്രയില്‍ നിന്നും പിടികൂടിയത്.റൂറല്‍ എസ്പിയുടെ ഡാന്‍സാഫ് സംഘം പ്രതിയെ നിരീക്ഷിച്ച് വരികയായിരുന്നു. പേരാമ്പ്ര ചെമ്പ്ര റോഡില്‍ പ്രതി എത്തിയെന്ന വിവരം ലഭിച്ചതോടെ അറസ്റ്റി. പേരാമ്പ്ര പൊലീസ് പ്രതിയെ വടകര പോലീസിന് കൈമാറിContent Highlights: The prime accused in the Vadakara MDMA case involving schoolteachers has been arrested in Kozhikode. Firoz was apprehended by DANSAF in Perambra for managing major synthetic drug distribution across Malabar. He had direct financial links with key accused Shinto Shiju and was out on bail.