ചെങ്കടലിന് മുകളിലൂടെ പറന്ന രണ്ട് ക്രൂയിസ് മിസൈലുകളും തെക്കൻ മേഖലയിലും റിയാദ് മേഖലയിലുമായി മൂന്ന് ഡ്രോണുകളും തടഞ്ഞു നശിപ്പിച്ചതായി സഖ്യസേന ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി ഇന്ന് പ്രസ്താവിച്ചു.കഴിഞ്ഞ മണിക്കൂറുകളിൽ യാൻബുവിലേക്ക് വിക്ഷേപിച്ച ഒരു ബാലിസ്റ്റിക് മിസൈൽ സഖ്യസേന തടഞ്ഞ് നശിപ്പിച്ചതായും അൽ-മാലികി വ്യക്തമാക്കി.അതേസമയം തങ്ങളുടെ പ്രദേശത്തെ സിവിലിയന്മാരെയും സിവിലിയൻ വസ്തുക്കളെയും ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളെ നേരിടുന്നതിൽ സുരക്ഷാ കൗൺസിൽ അംഗങ്ങൾ കാണിച്ച ഐക്യദാർഢ്യത്തെ സൗദി അറേബ്യ അഭിനന്ദിച്ചു.The post സൗദിക്ക് നേരെ വന്ന ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തടഞ്ഞ് നശിപ്പിച്ചു appeared first on Arabian Malayali.