വീണ്ടും സമരത്തിന് ആഹ്വാനം ചെയ്ത് സിജെപി; വെള്ളിയാഴ്ച ദേശീയപതാകയുമായി ഡൽഹിയിൽ ഒത്തുചേരാൻ നിർദേശം

Wait 5 sec.

ജന്തർ മന്തറിൽ ദേശീയപതാക ഉയർത്തിയതിനെത്തുടർന്ന് അറസ്റ്റിലായ നേതാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വീണ്ടും പ്രതിഷേധത്തിനൊരുങ്ങാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത് സിജെപി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ഡൽഹിയിലെ കൊണോട്ട് പ്ലേസിലുള്ള സെൻട്രൽ പാർക്കിൽ ദേശീയപതാകയുമായി എത്തണമെന്ന് അഭിജീത് ദീപ്‌കെ പ്രവർത്തകരോട് ആവശ്യപ്പെട്ടു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം ആഹ്വാനം നടത്തിയത്.അനുമതിയില്ലാതെ ജന്തർ മന്തറിൽ പ്രവേശിച്ച് ദേശീയപതാക ഉയർത്തിയതിനെത്തുടർന്ന് അറസ്റ്റിലായ സിജെപി നേതാക്കൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ദേശീയപതാകയുമായി സമരത്തിൽ പങ്കെടുക്കണമെന്നാണ് പ്രവർത്തകർക്ക് നൽകിയിരിക്കുന്ന നിർദേശം.ദേശീയപതാക ഉയർത്തുന്നത് കുറ്റകരമല്ലെന്ന കാര്യം ഭരണാധികാരികളെ ഓർമിപ്പിക്കണമെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു. ഡൽഹിയിലെത്താൻ കഴിയാത്തവർ സ്വന്തം നഗരങ്ങളിൽ ദേശീയപതാകയുമായി മാർച്ച് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയപതാക രാജ്യത്തിന്റെ അഭിമാനമാണെന്നും അത് ഉയർത്തുന്നത് കുറ്റകൃത്യമല്ലെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് പ്രതിഷേധത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.ദേശീയപതാക ഉയർത്തിയതിന്റെ പേരിൽ ഇന്ത്യക്കാർ ജയിലിലായിരുന്നത് ബ്രിട്ടീഷ് ഭരണകാലത്താണെന്ന് അഭിജീത് ദീപ്‌കെ നേരത്തെയും വിമർശിച്ചിരുന്നു. ജന്തർ മന്തറിലെ പ്രതിഷേധവും നേതാക്കളുടെ അറസ്റ്റും സംബന്ധിച്ച വിവാദം തുടരുന്നതിനിടെയാണ് സിജെപി വീണ്ടും സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.The post വീണ്ടും സമരത്തിന് ആഹ്വാനം ചെയ്ത് സിജെപി; വെള്ളിയാഴ്ച ദേശീയപതാകയുമായി ഡൽഹിയിൽ ഒത്തുചേരാൻ നിർദേശം appeared first on ഇവാർത്ത | Evartha.