മുതിർന്ന മാധ്യമപ്രവർത്തകനും മറുനാടന്‍ മലയാളി എഡിറ്ററുമായ ഷാജൻ സ്കറിയയ്ക്കെതിരെ നിരന്തരമായി ഉണ്ടാകുന്ന വധഭീഷണികളിൽ കോം ഇന്ത്യ എക്സിക്യൂട്ടീവ് യോഗം ശക്തമായി അപലപിച്ചു. ഒരു മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ബന്ധപ്പെട്ട് നൽകിയ വാർത്തയുടെതെന്ന പേരിൽ കഴിഞ്ഞ ദിവസം നിരന്തരം വാട്സാപ്പ് കോളായും സന്ദേശങ്ങളായും വധഭീക്ഷണി ഉൾപ്പെടെ ഉണ്ടായതായി പരാതി യുണ്ട്.സ്വതന്ത്രമായി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരെ തുടർച്ചയായി ഉയരുന്ന വധഭീഷണികളും ആക്രമണ നീക്കങ്ങളും ജനാധിപത്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് യോഗം വിലയിരുത്തി.ഇത്തരം ഭീഷണികൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തര മന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നൽകാൻ യോഗം തീരുമാനിച്ചു.തുടർച്ചയായി വരുന്ന വധഭീഷണികളിൽ അടിയന്തരമായി ഇടപെടണമെന്നും കുറ്റക്കാർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ ഉണ്ടാകണമെന്നും കോം ഇന്ത്യ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച കൂടിയ എക്സിക്യൂട്ടീവ് യോഗത്തിൽ യോഗത്തിൽ പ്രസിഡന്റ് വിൻസെന്റ് നെല്ലിക്കുന്നേൽ അധ്യക്ഷനായി.സെക്രട്ടറി സോയിമോൻ മാത്യു പ്രമേയം അവതരിപ്പിച്ചു .The post മാധ്യമപ്രവര്ത്തകന് ഷാജന് സ്കറിയക്കെതിരെ വധഭീഷണി: കോം ഇന്ത്യ അപലപിച്ചു appeared first on ഇവാർത്ത | Evartha.