ഗള്‍ഫ്, ഹോര്‍മുസ് മേഖലകളിലെ കപ്പല്‍ ഗതാഗതം സുരക്ഷിതമാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കണം: ഖത്വര്‍ അമീര്‍

Wait 5 sec.

ദോഹ | മേഖലയിലും ഹോര്‍മുസ് കടലിടുക്കിലും കപ്പല്‍ ഗതാഗതം സുരക്ഷിതമാക്കുന്നതിനും ഊര്‍ജ-സിവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കണമെന്ന് ഖത്വര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ആവശ്യപ്പെട്ടു.അതിനിടെ, റിയാദിലെ കിംഗ് ഖാലിദ്, ദമാമിലെ കിംഗ് ഫഹദ് എന്നിവയുള്‍പ്പെടെ സഊദിയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടത്തിയതിന് യെമനിലെ ഹൂതികളെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. 18 പേരുടെ മരണത്തിനിടയാക്കിയ ഹൂതി ആക്രമണങ്ങളെ തുടര്‍ന്ന്, കിംഗ് ഖാലിദ് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച നടപടി സഊദി ശനിയാഴ്ച വരെ നീട്ടിയിട്ടുണ്ട്.അതേസമയം, ഇംഗ്ലണ്ടിലെ ആര്‍ എ എഫ് (RAF) ഫെയര്‍ഫോര്‍ഡ് താവളം ലക്ഷ്യമിട്ടുള്ള ഗൂഢാലോചനക്ക് പിന്നില്‍ ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) ആണെന്ന് ഏതാണ്ട് ഉറപ്പായും പറയാമെന്ന് യു കെ പ്രധാനമന്ത്രി ആന്‍ഡി ബര്‍ണാം പറഞ്ഞു. എന്നാല്‍, ഇതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് തെഹ്റാന്‍ വ്യക്തമാക്കിയിട്ടുണ്ട്.Content Highlights:The Emir of Qatar has called for urgent measures to secure shipping in the Gulf and Hormuz region. This appeal highlights growing concerns over regional maritime security and vital trade routes. Ensuring safe commercial transit remains critical for stability.