സിംഗപ്പൂര്‍/മനാമ | പശ്ചിമേഷ്യയില്‍ വീണ്ടും ഉടലെടുത്ത കടുത്ത യുദ്ധസമാനമായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. അന്താരാഷ്ട്ര ബെഞ്ച്മാര്‍ക്കായ ബ്രെന്റ് ക്രൂഡ് (Brent Crude) വില ബാരലിന് 106.65 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 2025 സെപ്തംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.സഊദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്കും മറ്റ് തന്ത്രപ്രധാന ഊര്‍ജ മേഖലകള്‍ക്കും നേരെയുണ്ടായ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളും, പേര്‍ഷ്യന്‍ ഗള്‍ഫിലെ എണ്ണക്കപ്പലുകള്‍ക്ക് നേരെയുള്ള നിരന്തരമായ ഭീഷണികളുമാണ് വിപണിയില്‍ വലിയ ആശങ്കക്ക് കാരണമായിരിക്കുന്നത്. ഇതിന് പിന്നാലെ അമേരിക്കന്‍ വിപണിയിലെ പ്രധാന സൂചികയായ ഡബ്ല്യു ടി ഐ ക്രൂഡ് (WTI) വിലയും രണ്ട് ശതമാനം വര്‍ധിച്ച് ബാരലിന് 93.74 ഡോളര്‍ എന്ന നിരക്കിലെത്തി.ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള (Strait of Hormuz) ഇന്ധന വിതരണം പൂര്‍ണതോതിലാകാതെ ആഗോള ഊര്‍ജ വിപണിയിലെ ഈ പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്നാണ് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്.വില 120 ഡോളറിലേക്ക് എത്തിയേക്കാം: ഗോള്‍ഡ്മാന്‍ സാക്‌സ്മേഖലയിലെ സംഘര്‍ഷം ഇതേ രീതിയില്‍ തുടരുകയാണെങ്കില്‍ വരും ദിവസങ്ങളില്‍ എണ്ണവില ബാരലിന് 120 ഡോളര്‍ വരെ കടന്നേക്കുമെന്ന് പ്രമുഖ അന്താരാഷ്ട്ര സാമ്പത്തിക ഏജന്‍സിയായ ഗോള്‍ഡ്മാന്‍ സാക്‌സ് (Goldman Sachs) മുന്നറിയിപ്പ് നല്‍കുന്നു. വിതരണ ശൃംഖല പൂര്‍ണമായും തടസ്സപ്പെട്ടാല്‍ ആഗോളതലത്തില്‍ വലിയ ഊര്‍ജ പ്രതിസന്ധിക്ക് അത് കാരണമാകും.അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വിലയിലെ ഈ കുതിച്ചുകയറ്റം തുടര്‍ന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള എണ്ണ ഇറക്കുമതിയെ പൂര്‍ണമായി ആശ്രയിക്കുന്ന രാജ്യങ്ങളെ ദോഷകരമായി ബാധിക്കും. ആഭ്യന്തര വിപണിയില്‍ ഇന്ധനവില വര്‍ധിക്കുന്നതിനും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും ഇത് വഴിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.Content Highlights:Brent crude oil prices have surged past 106 dollars due to intensifying Middle East tensions. Global markets face immediate economic shocks from the supply disruption fears. Financial experts warn of rising fuel inflation worldwide.