കൊല്‍ക്കത്തയില്‍ ദുര്‍ഗ്ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടിയും ഉള്‍പ്പെടെ 17 മരണം; നിരവധി പേര്‍ ആശുപത്രിയില്‍

Wait 5 sec.

കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ വടക്കന്‍ കൊല്‍ക്കത്തയിലെ പ്രശസ്തമായ ദുര്‍ഗ്ഗാ പൂജ പന്തലില്‍ ശനിയാഴ്ച ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 17 പേര്‍ക്ക് ജീവഹാനി. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.ചോരിബാഗന്‍ സര്‍വ്വജനീന്‍ പൂജ പന്തലിലാണ് ദുരന്തം ഉണ്ടായത്. 35 ഓളം പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം 7:40 ഓടെയാണ് സംഭവം.കണ്‍ട്രോള്‍ റൂം, ഫയര്‍ഫോഴ്‌സ്, കൊല്‍ക്കത്ത പോലീസ്, ഡി എം ജി ടീം എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പൂജ പന്തല്‍ ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. മരിച്ചവരില്‍ 13 സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടുന്നു.പരുക്കേറ്റവരെ സന്ദര്‍ശിക്കാനായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ആശുപത്രിയിലെത്തി.ഇടുങ്ങിയ പ്രവേശന വഴികള്‍ക്കുള്ളിലെ തിക്കിലും തിരക്കിലും പെട്ട് പലര്‍ക്കും ബോധം നഷ്ടപ്പെട്ടതായി ഒരു ദൃക്സാക്ഷി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു. പലരെയും മോട്ടോര്‍ സൈക്കിളുകളിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്.’പ്രവേശന കവാടവും പുറത്തേക്ക് പോകുന്ന വഴിയും വളരെ ഇടുങ്ങിയതായിരുന്നു. പ്രദേശത്ത് വെളിച്ചവുമുണ്ടായിരുന്നില്ലെന്നും മറ്റൊരു ദൃക്സാക്ഷി പറഞ്ഞു.Content Highlights: At least 17 people, including 13 women and a child, lost their lives in a major stampede at Chor Bagan Sarbojanin Durga Puja pandal in North Kolkata. Over 35 injured individuals were rushed to the hospital after narrow pathways caused severe overcrowding. West Bengal CM visited victims.