കരിപ്പൂർ: നിലവിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് സൗദിയിലെ വിവിധ നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികൾ ഒക്ടോബർ 17 വരെ റദ്ദാക്കി.ഇൻഡിഗോ, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാസ എന്നീ കമ്പനികളാണ് സൗദിയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കിയത്.റിയാദ് വിമാനത്താവളത്തിലടക്കം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെക്കാൻ കമ്പനികൾ തീരുമാനിച്ചത്. റീഫണ്ട് ചെയ്യാനും ഫീസ് നൽകാതെ യാത്രാ തീയതി മാറ്റാനും യാത്രക്കാർക്ക് അവസരം ഉണ്ട്.The post ഇന്ത്യൻ വിമാനക്കമ്പനികൾ സൗദി സർവീസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കി appeared first on Arabian Malayali.