തിരുവനന്തപുരം | സംസ്ഥാനത്ത് ബേക്കറികള് വഴി 12 മുതല് 15 ശതമാനം വരെ വീര്യമുള്ള ഹോര്ട്ടിവൈന് വില്പ്പനയ്ക്ക് അനുമതി നല്കിയ നടപടി വിവാദമായതിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത് സംസ്ഥാന സര്ക്കാര് . അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര് സി കെ അനില് കുമാറിനെതിരെയാണ് നടപടി. സി കെ അനില് കുമാറിനെ മാറ്റി പകരം വി സുഭാഷിനെ പുതിയ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചുകൊണ്ട് സര്ക്കാര് ഉത്തരവിറക്കുകയും ചെയ്തു. സ്ഥാനത്തുനിന്ന് മാറ്റിയ അനില് കുമാറിന് പുതിയ നിയമനങ്ങളൊന്നും നല്കിയിട്ടില്ല.ചാലക്കുടിയിലെ എംസിആര് ബേക്കറിക്ക് ഹോര്ട്ടിവൈന് വില്ക്കാന് അനുമതി നല്കിയ തീരുമാനം സര്ക്കാര് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. ബേക്കറികള് വഴി വീര്യമുള്ള ഹോര്ട്ടിവൈന് വില്ക്കാന് അനുമതി നല്കിയ നടപടി വന് വിവാദമായതോടെ പ്രശ്നത്തില് നിന്നും തലയൂരാന് സര്ക്കാര് നീക്കം തുടങ്ങിയിരുന്നു. മുഖ്യമന്ത്രി വി ഡി സതീശനും എക്സൈസ് മന്ത്രി എം. ലിജുവും തമ്മില് നടത്തിയ ചര്ച്ചയ്ക്ക് പിന്നാലെ ചാലക്കുടിയിലെ എംസിആര് ബേക്കറിക്ക് നല്കിയ വില്പ്പനാനുമതി റദ്ദാക്കാന് മുഖ്യമന്ത്രി കര്ശന നിര്ദേശം നല്കുകയായിരുന്നു. മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിയോ അറിയാതെ ഉദ്യോഗസ്ഥ തലത്തിലായിരുന്നു ഇത്തരമൊരു തീരുമാനമെന്നാണ് വിശദീകരണം. 15 ശതമാനം വരെ വീര്യമുള്ള വൈന് ആണ് ബേക്കറി ഉടമ വില്പ്പനക്കായി സ്റ്റോക്ക് ചെയ്തിരുന്നതെന്നാണ് അറിയാന് കഴിയുന്നത്ലൈസന്സ് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് നികുതി സെക്രട്ടറിയോട് നിയമോപദേശം തേടാന് എക്സൈസ് മന്ത്രി നിര്ദേശം നല്കിയിരുന്നു്. സംഭവം വിവാദമായതോടെ എക്സൈസ് കമ്മീഷണറോട് മന്ത്രി അടിയന്തര റിപ്പോര്ട്ട് തേടി.ബേക്കറികള് വഴി ഹോര്ട്ടിവൈന് വില്ക്കാന് അനുമതി നല്കുന്ന നിയമഭേദഗതി കൊണ്ടുവന്നത് മുന് എല്ഡിഎഫ് സര്ക്കാരിന്റെ കാലത്താണെന്നാണ് സര്ക്കാര് ചൂണ്ടിക്കാട്ടുന്നത്. 2024 ജനുവരി 24-ന് അബ്കാരി നിയമത്തില് വരുത്തിയ ഭേദഗതി പ്രകാരം സൂപ്പര്മാര്ക്കറ്റുകള്, ഷോപ്പിങ് മാളുകള്, 100 ചതുരശ്ര മീറ്ററില് കുറയാത്ത വിസ്തീര്ണമുള്ള ബേക്കറികള് എന്നിവയ്ക്ക് ഹോര്ട്ടിവൈന് വില്ക്കാന് വ്യവസ്ഥയുണ്ടായിരുന്നു.തുടര്ന്ന് 2025 നവംബറില് ചാലക്കുടിയിലെ ബേക്കറി ലൈസന്സിനായി അപേക്ഷ നല്കിയെങ്കിലും അന്നത്തെ എല്ഡിഎഫ് സര്ക്കാരിന്റെ കാലത്ത് അനുമതി ലഭിച്ചിരുന്നില്ല. എന്നാല്, പുതിയ സര്ക്കാര് അധികാരത്തിലെത്തിയ ശേഷം ജൂണ് 21-നാണ് ഉദ്യോഗസ്ഥ തലത്തില് ലൈസന്സ് അനുവദിച്ചതും ബെവ്കോ ഔട്ട്ലെറ്റില്നിന്ന് വില്പ്പനയ്ക്കുള്ള വൈന് ബേക്കറിയിലേക്ക് എത്തിച്ചതും. 86 ശതമാനം നികുതി ഘടനയോടെയായിരുന്നു ഈ അനുമതി.അതേ സമയം, ബേക്കറി വഴി ഹോര്ട്ടിവൈന് വില്ക്കാന് അനുമതി നല്കിയത് ഇപ്പോഴത്തെ സര്ക്കാരാണെന്ന് മുന് എക്സൈസ് മന്ത്രി എം ബി രാജേഷ് ആരോപിച്ചു. ജൂണ് മാസത്തില് ലൈസന്സ് നല്കിയിട്ടും വകുപ്പ് മന്ത്രി ഇക്കാര്യം അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസനീയമല്ലെന്നും, വിവാദമായപ്പോള് ലൈസന്സ് റദ്ദാക്കി ജനങ്ങളുടെ കൈയടി നേടാനാണ് സര്ക്കാര് ശ്രമിക്കുന്നതെന്നും എം ബി രാജേഷ് ആരോപിച്ചുഎന്നാല്, നിലവിലെ എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടാണ് തങ്ങള് ബേക്കറി വഴി ഹോര്ട്ടിവൈന് വില്പ്പന നടത്തിയതെന്ന് ഉല്പ്പാദകരായ ഡിസ്റ്റിലറിയുടെ ഉടമ കൊച്ചേരി സുരേഷ് വ്യക്തമാക്കി. സര്ക്കാര് നിശ്ചയിച്ച മാനദണ്ഡങ്ങള് അനുസരിച്ചാണ് പ്രവര്ത്തിച്ചതെന്നും ജൂണ് മാസത്തിലാണ് തങ്ങള്ക്ക് വില്പ്പനയ്ക്കുള്ള അനുമതി ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിContent Highlights: The Kerala government has cancelled the horti-wine license issued to a bakery in Chalakudy and transferred an excise deputy commissioner amid a major political controversy. Chief Minister directed strict action after reports revealed the license was issued without ministerial knowledge. The opposition criticized the move, claiming it attempts to hide government involvement.