കൊല്ക്കത്ത | പശ്ചിമ ബംഗാളിലെ അസന്സോള് നഗരത്തിലുള്ള ഒരു പവര് പ്ലാന്റില് നിര്മാണത്തിലിരുന്ന ചിമ്മിനിയുടെ ഒരു ഭാഗം തകര്ന്നു വീണു. അപകടത്തില് നാലുപേര് മരിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.നഗരത്തിലെ ജമുരിയ പ്രദേശത്തുള്ള ‘ശ്യാം എസ് ഇ എല് ആന്ഡ് പവര് ലിമിറ്റഡ്’ (Shyam SEL And Power Limited) എന്ന സ്ഥാപനത്തിലാണ് അപകടം. അപകട സമയത്ത് ഇവിടെ നിരവധി തൊഴിലാളികള് ജോലി ചെയ്യുന്നുണ്ടായിരുന്നുവെന്ന് അധികൃതര് അറിയിച്ചു.നാലുപേര് അവശിഷ്ടങ്ങള്ക്കിടയില് കുടുങ്ങിപ്പോയെന്നും അവരെ പുറത്തെടുത്തുവെന്നും ജമുരിയ എം എല് എ. ബിജാന് മുഖര്ജി പറഞ്ഞു. ഇതില് മൂന്നുപേര് അപ്പോഴേക്കും മരിച്ചിരുന്നു. ഒരാളെ ഉടന് ആശുപത്രിയില് എത്തിച്ച് വെന്റിലേറ്ററില് പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.Content Highlights:Four people died when an under-construction chimney collapsed at a factory in Asansol, West Bengal. Rescue operations are ongoing at the site. Authorities have launched an investigation into the incident.