കെ.പി.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി അരുൺ പ്രകാശിന് ഹൃദ്യമായ യാത്രയയപ്പ് നൽകി

Wait 5 sec.

മനാമ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ബഹ്റൈൻ ജനറൽ സെക്രട്ടറി അരുൺ പ്രകാശിന് സംഘടനയുടെ നേതൃത്വത്തിൽ സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. കെ.പി.എഫിന്റെ സംഘടനാ പ്രവർത്തനങ്ങളിലും ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അരുൺ പ്രകാശിന്റെ നിസ്വാർത്ഥ സേവനങ്ങളെ സഹപ്രവർത്തകർ ചടങ്ങിൽ അനുസ്മരിച്ചു.2025–2026 കാലയളവിലെ കെ.പി.എഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരുൺ പ്രകാശിന് സ്നേഹാദരസൂചകമായി മൊമെന്റോ സമ്മാനിച്ചു. സംഘടനയുടെ വളർച്ചയ്ക്കും അംഗങ്ങൾക്കിടയിലെ ഐക്യത്തിനും വിവിധ പരിപാടികളുടെ വിജയകരമായ നടത്തിപ്പിനും അദ്ദേഹം നൽകിയ വിലപ്പെട്ട സംഭാവനകളെ കമ്മിറ്റി അഭിനന്ദിച്ചു.കെ.പി.എഫ് പ്രസിഡന്റ് സുധീർ തിരുനിലത്ത് അരുൺ പ്രകാശിന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചു. സംഘടനയുടെ ഓരോ പ്രവർത്തനത്തിലും ഉത്തരവാദിത്തബോധത്തോടെയും ആത്മാർത്ഥതയോടെയും സഹകരിച്ചിരുന്ന അദ്ദേഹം മികച്ച സംഘാടകനും സഹപ്രവർത്തകനുമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.പ്രതിസന്ധിഘട്ടങ്ങളിൽ പ്രവാസി സമൂഹത്തിന് സഹായഹസ്തം നീട്ടുന്നതിലും സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും അരുൺ പ്രകാശ് നൽകിയ പിന്തുണ എന്നും സ്മരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആക്ടിംഗ് ജനറൽ സെക്രട്ടറി രമ സന്തോഷ്, ട്രഷറർ സുജിത്ത് സോമൻ, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. അരുൺ പ്രകാശിനും കുടുംബത്തിനും സന്തോഷവും സമാധാനവും നിറഞ്ഞ പുതിയൊരു ജീവിതഘട്ടം ആശംസിച്ചാണ് ചടങ്ങ് സമാപിച്ചത്.The post കെ.പി.എഫ് ബഹ്റൈൻ ജനറൽ സെക്രട്ടറി അരുൺ പ്രകാശിന് ഹൃദ്യമായ യാത്രയയപ്പ് നൽകി appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.