റിയാദിന് നേരെ വീണ്ടും ഹൂത്തികളുടെ മിസൈൽ ആക്രമണം; പ്രതിരോധ സേന വെടിവച്ചിട്ടു

Wait 5 sec.

റിയാദ്|മനിലെ ഹൂത്തി വിമതർ സഊദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലേക്ക് ലക്ഷ്യമിട്ട് തൊടുത്തുവിട്ട മിസൈലുകൾ  വ്യോമപ്രതിരോധ സേന വിജയകരമായി വെടിവച്ചിട്ടു. രാജ്യത്തിന് നേരെ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് സഊദി മന്ത്രി സഭ മുന്നറിയിപ്പ് നൽകി.ഒക്ടോബർ 13 ചൊവ്വാഴ്ച രാത്രിയുണ്ടായ ആക്രമണം പ്രതിരോധ സേന പരാജയപ്പെടുത്തിയെങ്കിലും, തകർത്ത മിസൈലുകളുടെ അവശിഷ്ടങ്ങൾ ജനവാസ മേഖലകളിൽ പതിച്ചാണ് നാല് പേർക്ക് പരിക്കേറ്റത്.പരിക്കേറ്റവരിൽ രണ്ട് സ്ത്രീകളും ഒരു പുരുഷനും ഒരു കുട്ടിയും ഉൾപ്പെടുന്നു. മിസൈൽ അവശിഷ്ടങ്ങൾ വീണ് റിയാദിലെ 15 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായി  സഊദി സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചു.റിയാദിന് പുറമെ മറ്റ് മേഖലകളിലും ഹൂത്തികൾ ആക്രമണത്തിന് മുതിർന്നു. റിയാദിന് തെക്കുകിഴക്കുള്ള അൽ-ഖർജിൽ എത്തിയ ക്രൂസ് മിസൈൽ സഖ്യസേന വെടിവച്ചിട്ടു. കിഴക്കൻ പ്രവിശ്യയായ ദഹ്റാനിലെ സഊദി അരാംകോ ഭരണനിർവ്വഹണ കെട്ടിടത്തിന് നേരെയും ആക്രമണമുണ്ടായെങ്കിലും ചെറിയ തീപിടുത്തമൊഴിച്ചാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.കഴിഞ്ഞ ദിവസങ്ങളിൽ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഉണ്ടായ മാരകമായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, വിമാനത്താവളം ഒക്ടോബർ 17 വരെ താൽക്കാലികമായി അടച്ചിരിക്കുകയാണ്. വിമാനത്താവളത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിനുമായാണ് പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്.സഊദി  കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ, ഹൂതികളുടെ നടപടികളെ മന്ത്രിമാർ അപലപിക്കുകയും യമൻ ജനതയ്ക്കും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ആഗോള വ്യാപാരത്തിനും ഈ സംഘം ഉയർത്തുന്ന ഭീഷണികൾ ഇല്ലാതാക്കാനുള്ള സഖ്യസേനയുടെ പ്രവർത്തനങ്ങളെയും  പിന്തുണക്കുകയും ചെയ്‌തു.Content Highlights: Saudi air defense forces successfully intercepted Houthi missiles aimed at Riyadh, Dhahran, and Al Kharj. Falling debris damaged 15 houses and injured four people in Riyadh. The Saudi cabinet condemned the attacks and warned of decisive action to safeguard national and regional security.