മുംബൈ | ബോളിവുഡ് താരം ടൈഗര്‍ ഷ്രോഫിനു നേരെ നടന്ന വധശ്രമവുമായി ബന്ധപ്പെട്ട് മൂന്ന് പേര് പിടിയില്‍. ട്രെയിനില്‍ യാത്ര ചെയ്യവെ രാജസ്ഥാനിലെ കോട്ട റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ഇവര്‍ പിടിയിലാകുന്നത്. പിടിയിലായവരില്‍ രണ്ടുപേര്‍ ഹരിയാനക്കാരും ഒരാള്‍ ബിഹാറിയുമാണ്്. ഇവര്‍ മൂവരും ലോറന്‍സ് ബിഷ്ണോയ് ഗാംഗുമായി ബന്ധമുള്ളവരാണെന്ന് കരുതപ്പെടുന്നു.ഇതില്‍ രണ്ടുപേര്‍ ക്വട്ടേഷന്‍ പ്രകാരം എത്തിയവരും, മൂന്നാമന് അക്രമത്തിന് ശേഷം രക്ഷപ്പെടാന്‍ സഹായിച്ചയാളുമാണ്. ഹരിയാനയിലെ സോണിപത് സ്വദേശിയായ 17 വയസ്സുകാരനായ പ്രായപൂര്‍ത്തിയാകാത്ത ഒരാളും കേസില്‍ ഉള്‍പ്പെടുന്നു. ബിഹാറിലെ ബെഗുസരായി സ്വദേശിയും നിലവില്‍ മുംബൈ അന്ധേരി വെസ്റ്റില്‍ താമസിക്കുന്ന റാപ്പിഡോ റൈഡറുമായ ഹൃതിക് കുമാര്‍ എന്ന റോഷന് (22), ഹരിയാന സോണിപത് സ്വദേശിയായ റഹാന് (18) എന്നിവരാണ് മറ്റുള്ളവര്മുംബൈ പൊലീസില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാജസ്ഥാന് ആന്റി-ഗാംങ്സ്റ്റര്‍ ടാസ്ക് ഫോഴ്സും കോട്ട സിറ്റി പോലീസും ചേര്‍ന്ന് സംയുക്തമായി നടത്തിയ നീക്കത്തിലാണ് പൂനെ-ജയ്പൂര്‍ എക്സ്പ്രസ് ട്രെയിനില്‍ വെച്ച് പ്രതികള്‍ പിടിയിലായത്. സൂറത്ത് വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ജുഹു പ്രദേശത്തുവെച്ചാണ് ടൈഗര്‍ ഷ്രോഫിന്റെ കാറിന് നേരെ അക്രമികള്‍ വെടിയുതിര്‍ത്തത്. സംഭവത്തില്‍ നടന് പരിക്കേറ്റിട്ടില്ലെങ്കിലും കാറിന്റെ ഡ്രൈവറായ ഫിര്‍ദൗസും മറ്റൊരു വ്യക്തിയും പരുക്കുകളോടെ ചികിത്സയിലാണ്.ആക്രമണത്തിന് പിന്നില്‍ ലോറന്‍സ് ബിഷ്ണോയ് സംഘം ആണെന്ന് സമൂഹമാധ്യമങ്ങളിലൂടെ അവകാശവാദം ഉയര്‍ന്നിട്ടുണ്ട്. എങ്കിലും പോലീസ് ഇതിന്റെ ആധികാരികത പരിശോധിച്ചു വരികയാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ എന്നിവര്‍ സംഭവത്തെത്തുടര്‍ന്ന് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.Content Highlights: Three suspects linked to the Lawrence Bishnoi gang were arrested at Kota railway station in Rajasthan for attempting to assassinate actor Tiger Shroff in Mumbai. The attackers opened fire on the actor’s car in Juhu, injuring the driver and another person. Police and anti-gangster task forces conducted a joint operation to apprehend the accused aboard a train.