കൊച്ചി | മുഖ്യമന്ത്രിയുടെ മണ്ഡലമായ പറവൂരില്‍ ട്രാന്‍സ്ഫോമറുകളുടെ ഫ്യൂസ് ഊരിയ സംഭവത്തിലെ പ്രതി പിടിയില്‍. പറവൂര്‍ കൈതാരം സ്വദേശിയായ വിഷ്ണു ആണ് അറസ്റ്റിലായിരിക്കുന്നത്. പൂനയില്‍ നിന്നാണ് വിഷ്ണുവിനെ പോലിസ് അറസ്റ്റ് ചെയ്തത്. ഇയാളെ പറവൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചിട്ടുണ്ട് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കൈതാരം നോര്‍ത്ത് ട്രാന്‍സ്ഫോമറില്‍ നിന്ന് വിഷ്ണു ഫ്യൂസ് ഊരിയത്. തുടര്‍ന്ന് കെഎസ്ഇബി ഏഴിക്കര സെക്ഷന്‍ അധികൃതര്‍ നല്കിയ പരാതിയില്‍ പോലീസ് ് അന്വേഷണം നടത്തി വരികയായിരുന്നു . പ്രതി കേരളം വിട്ടതായി പോലിസ് കണ്ടെത്തിയിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൂനെയില്‍ നിന്നും പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് ഫ്യൂസ് ഊരിയ വ്യക്തിയെ പോലിസ് തിരിച്ചറിഞ്ഞത്. ഇയാള്‍ ഫ്യൂസ് ഊരുന്നത് സമീപവാസിയായ സ്ത്രീയും നേരില്‍ കണ്ടിരുന്നു.ഇതിനിടെ അജ്ഞാതര്‍ ഫ്യൂസ് ഊരിയതിനെ തുടര്‍ന്ന് മേഖലകളില്‍ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയിരുന്നുContent Highlights: Police arrested Vishnu from Pune for removing KSEB transformer fuses in Paravur. The incident occurred in September causing power outages across the area. CCTV visuals and eyewitness statement helped police track the suspect.