തലകീഴായി ഓടിക്കാം, ആകാശ അഭ്യാസങ്ങളുമാകം; പറക്കും കാര്‍ പ്രദര്‍ശിപ്പിച്ച്ടെസ്‌ല

Wait 5 sec.

ടെക്‌സസ് |  പറക്കും കാറുകളെന്ന സങ്കല്‍പ്പത്തെ യാഥാര്‍ഥ്യത്തിലേക്ക് ഒരിടി കൂടി അടുപ്പിച്ചിരിക്കുകയാണ് ടെസ്‌ല . അടുത്ത തലമുറയിലെ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാര്‍ ആദ്യമായി പുറത്തിറക്കി ഏകദേശം ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം, ടെക്‌സസിലെ മഗ്രേഗറിലുള്ള സ്‌പേസ്എക്‌സ് കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍, പ്രത്യേകം രൂപകല്‍പ്പന ചെയ്ത റാംപിലൂടെ തലകീഴായി ഓടിക്കുകയും ചെറിയ അകാശ അഭ്യാസങ്ങള്‍ കാണിച്ച് സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും ചെയ്യുന്ന പുനര്‍രൂപകല്‍പ്പന ചെയ്ത റോഡ്സ്റ്റര്‍ കാര്‍ കമ്പനി പ്രദര്‍ശിപ്പിച്ചു.ഏറക്കാലമായി കാത്തിരുന്ന ഇലക്ട്രിക് സൂപ്പര്‍കാറിനെ സംബന്ധിച്ചിടത്തോളം ഈ പ്രദര്‍ശനം ഒരു സുപ്രധാന വഴിത്തിരിവാണ്. വാഹനം പ്രത്യേകം ക്രമീകരിച്ച റാംപിലൂടെ കയറുകയും അതിലൂടെ തലകീഴായി സഞ്ചരിക്കുകയും തുടര്‍ന്ന് വായുവില്‍ കൂടി പറന്ന് സുരക്ഷിതമായി നിലത്തിറങ്ങുകയും ചെയ്തു. മസ്‌കിന്റെ റോക്കറ്റ് കമ്പനിയായ സ്‌പേസ്എക്‌സിന്റെ സഹായത്തോടെ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് കാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.‘ഭാവിയില്‍ പറക്കുന്ന കാറുകള്‍ ഉണ്ടെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു’ എന്ന അടിക്കുപ്പത്തോടൊപ്പം മസ്‌ക് ഈ പ്രകടനത്തിന്റെ വീഡിയോ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ (ത) പങ്കുവെച്ചു.ടെസ്‌ലയുടെ ഔദ്യോഗിക അക്കൗണ്ടും ഈ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.പുനര്‍രൂപകല്‍പ്പന ചെയ്ത റോഡ്സ്റ്ററില്‍ സ്‌പേസ്എക്‌സ് വികസിപ്പിച്ചെടുത്ത കോള്‍ഡ്-ഗ്യാസ് തൃസ്റ്ററുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ ് കാറുകള്‍ക്ക് അസാധ്യമായ അസാധാരണമായ ചലനങ്ങള്‍ നടത്താന്‍ ഈ സാങ്കേതികവിദ്യ വാഹനത്തെ സഹായിക്കുന്നു.Turns out the future does have flying cars https://t.co/6fexPp6SXI— Elon Musk (@elonmusk) October 16, 2026അതേ സമയം, നിയന്ത്രിത സാഹചര്യങ്ങളിലാണ് ഈ പ്രദര്‍ശനം നടന്നത്. പൊതുറോഡുകളില്‍ പറക്കുന്നതിന് റോഡ്സ്റ്ററിന് അനുമതി ലഭിച്ചിട്ടുണ്ടെന്നതിന് സൂചനകളൊന്നുമില്ല. നിയമപരവും സുരക്ഷാപരവും പ്രായോഗികവുമായ നിരവധി കാര്യങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്.2017 നവംബറിലാണ് ടെസ്‌ല തങ്ങളുടെ അടുത്ത തലമുറ റോഡ്സ്റ്റര്‍ ആദ്യമായി പ്രഖ്യാപിച്ചത്. തുടക്കത്തില്‍ ഇതിന്റെ ഉത്പാദനം വളരെ നേരത്തെ ആരംഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.റിപ്പോര്‍ട്ടുകള്‍ പ്രകാരം 2028-ല്‍ ഉത്പാദനം ആരംഭിക്കാനാണ് കമ്പനി ഇപ്പോള്‍ പദ്ധതിയിടുന്നത്. അതിനാല്‍ പുനര്‍രൂപകല്‍പ്പന ചെയ്ത വാഹനം വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാകുന്നതിന് ഉപഭോക്താക്കള്‍ ഇനിയും കാത്തിരിക്കേണ്ടി വന്നേക്കാം.ഭാവിയിലെ വാഹനങ്ങള്‍ക്ക് എന്ത്മാത്രം കഴിവുണ്ടായിരിക്കുമെന്നതിന്റെ ചെറിയൊരു സൂചന മാത്രമാണ് ഈ പ്രദര്‍ശനം നല്‍കിയതെങ്കിലും, പറക്കുന്ന കാറുകള്‍ ദൈനംദിന ഗതാഗതത്തിന്റെ ഒരു പ്രായോഗിക ഭാഗമായി മാറുമോ എന്ന് പറയാന്‍ ഇനിയും സമയമായിരിക്കുന്നു. സങ്കല്‍പ്പങ്ങളെ യാഥാര്‍ഥ്യത്തിലേക്ക് ടെസ്‌ലയുടെ റോഡ്സ്റ്ററിന് കഴിഞ്ഞിട്ടുണ്ടെങ്കിലും, അതിന്റെ വാണിജ്യപരമായ ഭാവി ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.Content Highlights: Tesla showcased a redesigned Roadster utilizing SpaceX technology to perform aerial stunts and inverted driving at a McGregor facility. Elon Musk shared the demonstration video on X, highlighting cold-gas thrusters. Commercial production is currently planned to begin around 2028.