പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

Wait 5 sec.

കൊച്ചി | സി എം ആര്‍ എല്‍- എക്‌സാ ലോജിക് ഇടപാടു കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയനും മുന്‍ മന്ത്രി മുഹമ്മദ് റിയാസിനുമെതിരെ ഇ ഡി കേസെടുത്തു. ഇരുവര്‍ക്കുമെതിരെ രണ്ട് വ്യത്യസ്ത ഇസി ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. വീണ വഴി 3.28 കോടി രൂപ പിണറായി കൈക്കൂലി വാങ്ങിയെന്നാണ് ഇ ഡി ആരോപിക്കുന്നത്.ഈ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഡി ജി പിക്ക് നല്‍കിയ കത്ത് പ്രകാരം കേസെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ പിണറായിയും റിയാസും ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയിരിക്കയാണ്. ഇതിനിടെയാണ് ഇ ഡിയും കേസെടുത്തിരിക്കുന്നത്.വിഷയത്തില്‍ തങ്ങള്‍ നേരത്തെ തന്നെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയതാണെന്നും വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് ആവശ്യമായ രേഖകളും ഡയറിക്കുറിപ്പുകളും നല്‍കിയിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുകയാണെങ്കില്‍ കേസില്‍ രേഖപ്പെടുത്തിയ മൊഴികള്‍ അടക്കമുള്ള കൂടുതല്‍ തെളിവുകള്‍ കൈമാറാന്‍ സന്നദ്ധമാണെന്നും ഇ ഡി വ്യക്തമാക്കി. ഇ ഡിയുടെ കണ്ടെത്തലുകള്‍ പരിശോധിച്ച കോടതി, ഇനി പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കുകയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സമഗ്രമായ അന്വേഷണത്തിലേക്ക് കടക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.ഇ ഡി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ കെ എം ഷാജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നത്. Content Highlights:The Enforcement Directorate has registered separate ECIRs against Opposition leader Pinarayi Vijayan and former minister Mohamed Riyas over the CMRL-Exalogic transaction case. The move follows High Court directions regarding initial probe findings on alleged bribery payments. Both leaders have approached the division bench challenging the directive.