‎റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് കാരണം ഉണ്ടാകുന്നത് പ്രതിവർഷം 18 ബില്യൺ റിയാലിന്റെ നഷ്ടം

Wait 5 sec.

റിയാദ് : റിയാദ്, ജിദ്ദ, ദമ്മാം മെട്രോപൊളിറ്റൻ മേഖല എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം പ്രതിവർഷം 18 ബില്യൺ സൗദി റിയാൽ (1,800 കോടി റിയാൽ) ആണെന്ന് പഠനം.‎സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലെ ഗതാഗതക്കുരുക്കിന്റെ ആഘാതം, അതിന്റെ പ്രധാന കാരണങ്ങൾ, വെല്ലുവിളികൾ എന്നിവയെക്കുറിച്ചുള്ള റിയാദ് ഇക്കണോമിക് ഫോറം സെഷനിൽ അവതരിപ്പിച്ച പഠനത്തിൽ ആണ് ഇത് വിലയിരുത്തിയതെന്ന് കിംഗ് സൗദ് സർവകലാശാലയിലെ ഗതാഗത എൻജിനീയറിങ്, ട്രാഫിക് വിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. മുഹമ്മദ് ഹമദ് അൽ മനാഅ് പറഞ്ഞു.‎പഠനത്തിൽ, രാവിലത്തെ തിരക്കിനെ അപേക്ഷിച്ച് വൈകുന്നേരത്തെ ഗതാഗതക്കുരുക്ക് ഗണ്യമായി വർധിച്ചതായി കണ്ടെത്തി. റിയാദ്, ജിദ്ദ, ദമ്മാം നഗരങ്ങളിൽ വൈകുന്നേരം അഞ്ചുമണിയാണ് ഗതാഗതക്കുരുക്ക് ഏറ്റവും രൂക്ഷമാകുന്ന സമയം.‎രാവിലെയും വൈകുന്നേരത്തെയും തിരക്കേറിയ സമയങ്ങൾ തമ്മിലുള്ള ഗതാഗതക്കുരുക്കിന്റെ വർധന പഠനസംഘം അളന്നതായും, വൈകുന്നേരത്തെ ഗതാഗതക്കുരുക്ക് രാവിലത്തേതിനേക്കാൾ രണ്ടുമുതൽ മൂന്നിരട്ടി വരെ കൂടുതലാണെന്ന് കണ്ടെത്തിയതായും ഡോ. അൽ മനാഅ് വ്യക്തമാക്കി.‎2016 മുതൽ 2026 വരെയുള്ള സൗദി അറേബ്യയിലെ ഗതാഗതക്കുരുക്കിന്റെയും റോഡുകളിലെ ശരാശരി വേഗതയുടെയും വിവരങ്ങൾ TomTom കമ്പനിയിൽനിന്ന് ശേഖരിച്ചാണ് പഠനം നടത്തിയത്. കഴിഞ്ഞ പത്തുവർഷത്തിനിടെ ഗതാഗതക്കുരുക്കിലുണ്ടായ മാറ്റങ്ങൾ വിലയിരുത്തുകയായിരുന്നു ലക്ഷ്യം.‎‎‎‎‎The post ‎റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് കാരണം ഉണ്ടാകുന്നത് പ്രതിവർഷം 18 ബില്യൺ റിയാലിന്റെ നഷ്ടം appeared first on Arabian Malayali.