മനാമ: “ജീവിത വിജയത്തിന് ഖുർആൻ’ എന്ന പ്രമേയത്തിൽ ഒക്ടോബർ 15 മുതൽ നവംബർ 20 വരെ ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ്റെ ലഘുലേഖ വനിതാവിഭാഗം പ്രകാശനം ചെയ്തു. സാമൂഹിക പ്രവർത്തകരായ ഹേമ വിശ്വം, അഡ്വ. ഇന്ദു, മാധ്യമ പ്രവർത്തക ശുഭ പ്രേം, വനിതാവിഭാഗം പ്രസിഡന്റ് ഷബീഹ ഫൈസൽ, ജനറൽ സെക്രട്ടറി ഷൈമില നൗഫൽ, ടീൻസ് വകുപ്പ് സെക്രട്ടറി റഷീദ സുബൈർ മലർവാടി സെക്രട്ടറി ലുബൈന ഷഫീഖ് വനിത കേന്ദ്രസമിതി അംഗങ്ങളായ ലുലു അബ്ദുൽ ഹഖ്, സോന സക്കരിയ, നദീറ ഷാജി, മെഹ്റ മൊയ്തീൻ, സുബൈദ മുഹമ്മദലി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.The post “ജീവിത വിജയത്തിന് ഖുർആൻ” ക്യാമ്പയിൻ ലഘുലേഖ പ്രകാശനം ചെയ്തു appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.