പ്രവാചക നഗരിയായ മദീനയിലേക്ക് തീര്‍ഥാടക പ്രവാഹം: സെപ്തംബറില്‍ പ്രവാചക പള്ളി സന്ദര്‍ശിച്ചത് രണ്ട് കോടിയിലധികം വിശ്വാസികള്‍

Wait 5 sec.

മദീന | പ്രവാചക നഗരിയായ മദീനയിലെ അല്‍ മസ്ജിദുന്നബവിയില്‍ 2026 സെപ്തംബര്‍ മാസത്തില്‍ മാത്രം 2.16 കോടിയിലധികം (21,615,977) വിശ്വാസികള്‍ സന്ദര്‍ശനം നടത്തിയതായി ഇരു ഹറം കാര്യങ്ങള്‍ക്കായുള്ള ജനറല്‍ അതോറിറ്റി അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് സുഗമവും സമാധാനപരവുമായ അന്തരീക്ഷത്തില്‍ ആരാധനകള്‍ നടത്താന്‍ വിപുലമായ സൗകര്യങ്ങളാണ് അതോറിറ്റി ഒരുക്കിയിരുന്നത്.പള്ളിയിലെ ഏറ്റവും പുണ്യമേറിയ സ്ഥലമായ റൗദ അല്‍-ഷെരീഫയില്‍ കഴിഞ്ഞ മാസം മാത്രം 1,449,791 വിശ്വാസികള്‍ പ്രാര്‍ഥനകള്‍ നിര്‍വഹിച്ചു. പള്ളിക്കുള്ളിലെ വലിയ വിസ്തൃതി കണക്കിലെടുത്ത് വിശ്വാസികള്‍ക്കായി ഒരുക്കിയ ഔദ്യോഗിക വഴികാട്ടല്‍ സേവനങ്ങള്‍ 355,130 സന്ദര്‍ശകര്‍ പ്രയോജനപ്പെടുത്തി.പ്രായമായവര്‍, ഭിന്നശേഷിക്കാര്‍ എന്നിവരടക്കമുള്ള തീര്‍ഥാടകരെ സഹായിക്കാന്‍ സജ്ജമാക്കിയ അതിഥി പരിചരണ കേന്ദ്രങ്ങള്‍ വഴി 287,886 പേര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കാനും അതോറിറ്റിക്ക് സാധിച്ചു. സന്ദര്‍ശകരുടെ അറിവ് വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പ്രവാചക പള്ളി ലൈബ്രറി 81,243 പേരാണ് സന്ദര്‍ശിച്ചത്. കൂടാതെ പള്ളിയോട് അനുബന്ധിച്ച് ഒരുക്കിയിരുന്ന വിവിധ ഇസ്‌ലാമിക പ്രദര്‍ശനങ്ങള്‍ കാണാന്‍ 137,867 സന്ദര്‍ശകരുമെത്തി.വര്‍ഷംതോറും വര്‍ധിച്ചുവരുന്ന തീര്‍ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് ഏറ്റവും ആധുനികമായ ഡിജിറ്റല്‍ സംവിധാനങ്ങളും വിപുലമായ സുരക്ഷാ-ശുചീകരണ ക്രമീകരണങ്ങളുമാണ് സഊദി ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ അതോറിറ്റി പ്രവാചക പള്ളിയില്‍ ഒരുക്കിയിട്ടുള്ളത്.Content Highlights:Over 20 million worshippers visited the Prophet’s Mosque in Madinah during September. The holy city witnessed a massive influx of international pilgrims and visitors. Authorities ensured seamless services to accommodate the extraordinary numbers.