പാകിസ്ഥാനിൽ സ്കൂളിന്റെ മേൽക്കൂര തകർന്നു വീണ് 28 കുട്ടികളും അധ്യാപികയും മരിച്ചു

Wait 5 sec.

പെഷവാർ | പാകിസ്ഥാനിലെ പെഷവാർ നഗരത്തിൽ സ്കൂളിന്റെ മേൽക്കൂര തകർന്നു വീണ് 28 വിദ്യാർഥികളും ഒരു അധ്യാപികയും ദാരുണമായി മരിച്ചു. ഇരുപത് വിദ്യാർഥികളും ഒരു വനിതാ അധ്യാപികയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയും നാൽപ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നഗരത്തിന്റെ ഉൾഭാഗത്തുള്ള ദിർ കോളനിയിലാണ് ദുരന്തം സംഭവിച്ചതെന്ന് പെഷവാർ ക്യാപിറ്റൽ സിറ്റി പോലീസ് മേധാവി മിയാൻ സയീദ് വ്യക്തമാക്കി.പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി ലേഡി റീഡിംഗ് ആശുപത്രിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ആശുപത്രി വക്താവ് മുഹമ്മദ് ആസിം അറിയിച്ചു. അപകടത്തിൽ മരിച്ച കുട്ടികളെല്ലാം 13 വയസോ അതിൽ താഴെയോ പ്രായമുള്ളവരാണ്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന കുട്ടികളെയും സ്കൂൾ ജീവനക്കാരെയും കണ്ടെത്താൻ രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾ നീക്കം ചെയ്തുവരികയാണ്. ആളപായത്തിൽ പാകിസ്ഥാൻ പ്രധാനന്ത്രി ശഹബാസ് ശരീഫ് അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ദുരിതബാധിതരായ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.മോശമായ സുരക്ഷാ മാനദണ്ഡങ്ങളും നിലവാരമില്ലാത്ത നിർമ്മാണ സാമഗ്രികളും കാരണം പാകിസ്ഥാനിൽ കെട്ടിടങ്ങളും മേൽക്കൂരകളും തകർന്നുവീഴുന്നത് പതിവാണ്. ഉമർകോട്ടിന് സമീപമുള്ള ഒരു സർക്കാർ പ്രൈമറി സ്കൂളിന്റെ പുറംമതിലിന്റെ ഭാഗം തകർന്നു വീണ് മൂന്നിനും പതിമൂന്നിനും ഇടയിൽ പ്രായമുള്ള മൂന്ന് പെൺകുട്ടികൾ ജൂലൈ മാസം മരിച്ചിരുന്നു.ലാഹോറിലെ ഭാഗ്ബാൻപുര പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന ഒരു പ്രൈമറി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് ഒരു കുട്ടി മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ലാഹോറിലെ കഹ്ന പ്രദേശത്ത് പ്രൈവേറ്റ് ട്യൂഷൻ സെന്ററിന്റെ മേൽക്കൂര തകർന്ന് 14 കുട്ടികൾ ജൂൺ മാസത്തിൽ മരണപ്പെട്ടിരുന്നു. ഡിരാ ഇസ്മയിൽ ഖാൻ പ്രദേശത്തെ ഒരു സ്വകാര്യ സ്കൂളിൽ ക്ലാസ് മുറിയുടെ മേൽക്കൂര തകർന്ന് നാല് കുട്ടികൾ മരിക്കുകയും ഇരുപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.Content Highlights: At least 28 students and a teacher died after a school roof collapsed in Peshawar, Pakistan. Over 40 people sustained injuries, prompting an emergency declaration at Lady Reading Hospital. Prime Minister Shehbaz Sharif expressed deep grief over the tragedy.