അഭിഭാഷക കമ്മീഷനെ ഭീഷണിപ്പെടുത്തിയ സംഭവം; നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കേസെടുത്ത് പോലീസ്

Wait 5 sec.

മഞ്ചേരി| പെരിന്തല്‍മണ്ണ വേങ്ങൂരില്‍ ജപ്തി നടപടിക്കെത്തിയ അഭിഭാഷക കമ്മീഷനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നജീബ് കാന്തപുരം എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. എംഎല്‍എക്കെതിരെ മേലാറ്റൂര്‍ പോലീസാണ് കേസെടുത്തത്. കണ്ടാല്‍ അറിയാവുന്ന നാലു പേരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് പോലീസ് നടപടി. എംഎല്‍എ സമര്‍പ്പിച്ച മാപ്പപേക്ഷയില്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നാളെ വിധി പറയും.ബേങ്ക് വായ്പ അടവ് മുടങ്ങിയതിനെ തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്യാനെത്തിയതായിരുന്നു അഭിഭാഷക കമ്മീഷന്‍. ഇവരോട് എംഎല്‍എ മോശമായി പെരുമാറുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി തിരിച്ചയക്കുകയും ചെയ്തതെന്നാണ് അഭിഭാഷക കമ്മിഷണര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. അഭിഭാഷക കമ്മീഷന്‍ വീട്ടുമുറ്റത്തെത്തിയാല്‍ ജീവനോടെ തിരിച്ച് പോകില്ലെന്ന് എംഎല്‍എ ഭീഷണിപ്പെടുത്തിയെന്ന കാര്യം എഫ്ഐആറിലുമുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. എംഎല്‍എയെ അഭിനന്ദിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്തത്തിയിരുന്നു.സംഭവത്തില്‍ കോടതി മേലാറ്റൂര്‍ പോലീസിനോട് വിശദീകരണം തേടിയിരുന്നു. വീട് ജപ്തി ചെയ്താല്‍ ജീവനൊടുക്കുമെന്ന് കുടുംബം അറിയിച്ചപ്പോള്‍ പെട്ടെന്നുണ്ടായ വികാരപ്രകടനമാണ് എംഎല്‍എയുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്.Content Highlights:Melattur police registered a case against MLA Najeeb Kanthapuram for allegedly threatening an advocate commission during a house attachment proceeding in Perinthalmanna. The action follows a directive from the Manjeri Chief Judicial Magistrate Court, which will pronounce its verdict tomorrow on the MLA’s apology petition. The incident occurred when the commission arrived to execute a bank loan recovery order.