ജന്തർ മന്ദറിന്റെ പ്രതിഷേധ സ്ഥലം പദവി ഒഴിവാക്കിയ സംഭവത്തിൽ കേന്ദ്രത്തിനും ഡൽഹി പോലീസിനും സുപ്രീം കോടതി നോട്ടീസ്

Wait 5 sec.

ന്യൂഡൽഹി | മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന് എതിരായ പ്രതിഷേധത്തിന് പിന്നാലെ, ഡൽഹിയിലെ ജന്തർമന്ദറിന്റെ സ്ഥിരം പ്രതിഷേധ വേദി പദവി എടുത്തുകളഞ്ഞ സംഭവത്തിൽ കേന്ദ്ര സർക്കാറിനും ഡൽഹി പൊലീസിനും സുപ്രീം കോടതി നോട്ടീസ് അയച്ചു. മറുപടി തൃപ്തികരമല്ലെങ്കിൽ നിയമം അതിന്റെ വഴിക്ക് പോകുമെന്ന് കോടതി മുന്നറിയിപ്പ് നൽകുകയും ചെയ്തു.പൊതു പ്രതിഷേധ വേദിയെന്ന നിലയിലുള്ള സ്ഥലത്തിന്റെ ഉപയോഗത്തെക്കുറിച്ച് കോടതിയുടെ വാക്കാലുള്ള നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണോ അതോ സ്വതന്ത്രമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണോ ജന്തർ മന്തർ ഒഴിവാക്കാൻ തീരുമാനിച്ചതെന്നും കോടതി സർക്കാരിനോട് ചോദിച്ചു. കോടതിയുടെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലല്ല ഈ തീരുമാനമെടുത്തതെന്നും, മുൻപ് രൂപീകരിച്ച സമിതി വിഷയം പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.ഒക്ടോബർ 11 ലെ ഡൽഹി പൊലീസ് ഉത്തരവ് പ്രകാരം രാംലീല ഗ്രൗണ്ട്, ബുസാരി ഗ്രൗണ്ട്, കിഴക്കൻ ഡൽഹിയിലെ സി ബി ഡി ഗ്രൗണ്ട് എന്നിവ പ്രതിഷേധ വേദികളായി നിശ്ചയിച്ചിട്ടുണ്ട്. ഈ പുതിയ മൂന്ന് സ്ഥലങ്ങളിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ (എസ് ഒ പി) പിന്നീട് പ്രത്യേകം പുറത്തിറക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. രാംലീല മൈതാനത്തിന്റെ ബുക്കിംഗ് മുനിസിപ്പൽ കോർപ്പറേഷൻ (എം സി ഡി) ആണ് നിയന്ത്രിക്കുന്നത്. എന്നാൽ ഷാഹ്ദാരയിലെ സി ബി എസ് ഗ്രൗണ്ടും ബുസാരി ഗ്രൗണ്ടും ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (ഡി ഡി എ) അധികാരപരിധിയിലാണ് വരുന്നത്. രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായി ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റി ഈ ഗ്രൗണ്ടുകൾ എങ്ങനെ അനുവദിക്കുമെന്നതു സംബന്ധിച്ച ചട്ടങ്ങൾ ഇപ്പോൾ രൂപീകരിച്ചുവരികയാണ്.രാംലീല മൈതാനം ഒരു നൂറ്റാണ്ടിലേറെയായി രാഷ്ട്രീയ പ്രതിഷേധങ്ങൾക്കും ധർണകൾക്കും വേദിയായിട്ടുണ്ടെങ്കിലും ഷാഹ്ദാരയിലെ സി ബി എസ് ഗ്രൗണ്ടും ബുസാരി ഗ്രൗണ്ടും വർഷങ്ങളായി ഇത്തരം പരിപാടികൾക്ക് ഉപയോഗിച്ചിരുന്നില്ല. ചോദ്യപേപ്പർ ചോർച്ച മുതൽ വോട്ട് ചോർച്ച വരെ വിവിധ വിഷയങ്ങളിലുള്ള പ്രതിഷേധങ്ങൾ ഡൽഹിയിൽ നടക്കുന്നതിനിടയിലാണ് ഹൃദയഭാഗത്തുള്ള ജന്തർമന്ദറിനെച്ചൊല്ലിയുള്ള ഈ തർക്കം പ്രധാന്യമർഹിക്കുന്നത്.Content HighlightsThe Supreme Court has issued notice to the Centre and Delhi Police on a petition challenging the decision to strip Jantar Mantar of its status as a designated protest site. Solicitor General Tushar Mehta stated the decision followed a committee’s recommendation, while the police designated Ramlila Ground, Burari Ground, and CBD Ground as new protest venues.