കൊല്ലം | പൊതുയോഗത്തില് രാഹുല് ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്ശം നടത്തിയ ബി ജെ പി നേതാവ് ആര് ശ്രീലേഖക്കെതിരെ ഡി ജി പിക്ക് പരാതി.മയക്കുമരുന്ന് ഉള്ളില് ചെല്ലുമ്പോള് ഉണ്ടാകുന്ന വെപ്രാളമാണ് രാഹുല് ഗാന്ധി ഡല്ഹിയില് കാണിക്കുന്നതെന്നായിരുന്നു ശ്രീലേഖയുടെ വിവാദ പരാമര്ശം.യൂത്ത് കോണ്ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില് പന്തളമാണ് ഡി ജി പിക്ക് പരാതി നല്കിയത്. ശ്രീലേഖക്കെതിരെ കേസെടുക്കണമെന്നും പരാമര്ശം പിന്വലിക്കണമെന്നും പരാതിയിലുണ്ട്.Content Highlights:Youth Congress state vice president Vishnu Sunil Panthalam has filed a complaint with the Kerala DGP against BJP leader R Sreelekha for her derogatory remarks regarding Rahul Gandhi. The complaint demands legal action against Sreelekha and an immediate withdrawal of her controversial statement.