തിരുവനന്തപുരം | സംസ്ഥാനത്ത് തുലാവര്ഷം ഇന്ന് വൈകീട്ടോടെ എത്തും. കണ്ണൂരും കാസര്കോടും ഒഴികെ 12 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് ഉണ്ട്.ഇനിയുള്ള ദിവസങ്ങളില് മിന്നലോട് കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില് യെല്ലോ അലര്ട്ട് ആണ്.Content Highlights:Thulavarsham is set to arrive in Kerala this evening with heavy rain and lightning expected across most districts. An orange alert has been issued for Pathanamthitta, Kottayam, Idukki, and Ernakulam, while yellow alerts are in place for eight other districts excluding Kannur and Kasaragod.