വ്യാജ തൊഴിൽ തട്ടിപ്പ്: തംകീൻ ഫണ്ട് ദുരുപയോഗം ചെയ്ത രണ്ട് പ്രതികൾക്ക് 10 വർഷം തടവും 10,000 ദിനാർ പിഴയും

Wait 5 sec.

മനാമ: ലേബർ ഫണ്ട് തംകീനിന്റെ സാമ്പത്തിക പിന്തുണ അനധികൃതമായി നേടിയെടുക്കാൻ വ്യാജ തൊഴിൽ തട്ടിപ്പ് നടത്തിയ രണ്ട് പ്രതികൾക്ക് 10 വർഷം വീതം തടവും 10,000 ബഹ്റൈനി ദിനാർ വീതം പിഴയും വിധിച്ചു. ഫസ്റ്റ് ഹൈ ക്രിമിനൽ കോടതിയുടേതാണ് നിർണ്ണായക വിധി.തംകീൻ നടത്തിയ കൃത്യമായ നിരീക്ഷണങ്ങൾക്കും പരിശോധനകൾക്കും ഒടുവിലാണ് രണ്ട് സ്ഥാപനങ്ങളിലും ജീവനക്കാരെ വ്യാജമായി രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയത്. തുടർന്ന് തംകീൻ അധികൃതർ പബ്ലിക് പ്രോസിക്യൂഷന് പരാതി നൽകുകയായിരുന്നു. ഔദ്യോഗിക രേഖകളിൽ കൃത്രിമം കാട്ടിയെന്നും വ്യാജ രേഖകൾ ചമച്ചുവെന്നും അന്വേഷണത്തിൽ വ്യക്തമായി. പബ്ലിക് പ്രോസിക്യൂഷൻ തുടർനടപടികൾ പൂർത്തിയാക്കി കോടതിക്ക് കൈമാറിയ കേസിലാണ് പ്രതികൾക്ക് കനത്ത ശിക്ഷ വിധിച്ചത്.തങ്ങളുടെ പിന്തുണ പദ്ധതികളുടെ നിബന്ധനകളും വ്യവസ്ഥകളും സ്ഥാപനങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കർശന നിരീക്ഷണം തുടരുമെന്ന് തംകീൻ വ്യക്തമാക്കി. വ്യാജ തൊഴിൽ രജിസ്ട്രേഷൻ, ശമ്പള കൃത്രിമം, രേഖകളിൽ തിരിമറി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളും കർശന നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.The post വ്യാജ തൊഴിൽ തട്ടിപ്പ്: തംകീൻ ഫണ്ട് ദുരുപയോഗം ചെയ്ത രണ്ട് പ്രതികൾക്ക് 10 വർഷം തടവും 10,000 ദിനാർ പിഴയും appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.