മുന്നോട്ടിനിയും മുന്നോട്ട്; പ്രക്ഷോഭം തുടരും, സി ജെ പി നേതാക്കള്‍ അറസ്റ്റില്‍

Wait 5 sec.

ന്യൂഡല്‍ഹി | ജന്തര്‍ മന്തറില്‍ അതിക്രമിച്ചു കടന്നതിന് ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ (CJP) നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി. സൗരവ് ദാസ്, അശുതോഷ് രങ്ക, അജിങ്ക്യ ഷിന്‍ഡെ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ കരുതല്‍ തടങ്കലിലാക്കി. ബോണ്ട് വ്യവസ്ഥകള്‍ ലംഘിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും മൂന്ന് പേര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ബാരിക്കേഡുകള്‍ മറികടന്ന് ജന്തര്‍ മന്തറിലേക്ക് പ്രവേശിച്ച നേതാക്കളെ ഇന്നലെ പുലര്‍ച്ചെയാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.അശുതോഷ് രങ്ക, സൗരവ് ദാസ്, അജിങ്ക്യ ഷിന്‍ഡെ എന്നിവരെ ഇന്ന് മന്ദിര്‍ മാര്‍ഗിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുമെന്ന് കരുതുന്നു. ഇതിനു മുമ്പ് നടന്ന സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്ന മൂവരെയും 50,000 രൂപയുടെ ബോണ്ട് കെട്ടിവെക്കുകയും ഒരു വര്‍ഷത്തേക്ക് ക്രമസമാധാന ലംഘനവുമായി ബന്ധപ്പെട്ട കേസുകളില്‍ ഉള്‍പ്പെടില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് വിട്ടയച്ചിരുന്നു. ഇത്തവണ അതിക്രമിച്ചു കടക്കല്‍, ബോണ്ട് വ്യവസ്ഥകളുടെ ലംഘനം എന്നീ കുറ്റങ്ങളാണ് ഇവര്‍ നേരിടുന്നത്. കൂടാതെ, ആവര്‍ത്തിച്ച് കുറ്റം ചെയ്യുന്നവരുടെ പട്ടികയിലും ഉള്‍പ്പെടുത്തി.രാത്രി വൈകുന്നതുവരെ അഭിഭാഷകരെ കാണാന്‍ ഇവരെ അനുവദിച്ചില്ലെന്നും, പുലര്‍ച്ചെ മൂന്നിന് ഒരു സ്വകാര്യ വാനിലാണ് പാര്‍ലിമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തിച്ചതെന്നും സി ജെ പി നിയമകാര്യ സംഘത്തിന്റെ തലവന്‍ രത്‌നസിംഗ് പറഞ്ഞു. ഇത്തരം നിയമവിരുദ്ധ നടപടികള്‍ക്കിടയിലും അവരുടെ മനോവീര്യം ഒട്ടും ചോര്‍ന്നുപോയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.Content Highlights: Cockroach Janata Party (CJP) leaders have been arrested by Delhi police during high-tension demonstrations in the national capital. Despite the detentions and police restrictions, party representatives have firmly declared that their protests and political agitation will move forward. The ongoing developments continue to draw significant attention across national and regional political circles.