മന്ത്രി കെ മുരളീധരനെതിരായ പോസ്റ്റ് ഷെയര്‍ ചെയ്തു; പി എസ് സി ജീവനക്കാരനെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ ഉത്തരവ്

Wait 5 sec.

തിരുവനന്തപുരം | ആരോഗ്യ മന്ത്രി കെ മുരളീധരനെതിരെ സമൂഹ മാധ്യമ പോസ്റ്റ് പങ്കുവച്ച പി എസ് സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശം.ഓഫീസ് അറ്റന്‍ഡര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന ബിജു ലീജ എന്നയാളെയാണ് പിരിച്ചുവിടാന്‍ സര്‍ക്കാര്‍ പി എസ് സി സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത്. മന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റ് പങ്കുവച്ചതിലൂടെ താത്കാലിക ജീവനക്കാരനായ ബിജുവിന്റെ നടപടി സര്‍ക്കാരിന്റെ പ്രതിഛായയ്ക്കും മന്ത്രിയുടെ ഓഫീസിന്റെ അന്തസ്സിനും മങ്ങലേല്‍പിച്ചതായി ഉത്തരവിലുണ്ട്. ഗുരുതരമായ അച്ചടക്ക ലംഘനമാണ് ജീവനക്കാരന്‍ നടത്തിയിരിക്കുന്നതെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടി.2017നു ശേഷം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴിയല്ലാതെ താത്കാലികമായി നിയമിച്ച എല്ലാ ഓഫീസ് അറ്റന്‍ഡര്‍മാരെയും പിരിച്ചുവിടാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇവര്‍ ചട്ടവിരുദ്ധമായാണ് ജോലിയില്‍ തുടരുന്നതെന്ന് പൊതുഭരണവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. ഇക്കാര്യത്തില്‍ അന്തിമ നടപടി റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സര്‍ക്കാരിനു നല്‍കണമെന്നും നിര്‍ദേശമുണ്ട്.Content Highlights:Kerala government directed PSC to dismiss temporary employee Biju Leeja for posting defamatory social media content against the Health Minister. The act was cited as a severe disciplinary breach affecting government dignity. Additionally, all non-Employment Exchange temporary office attendants must be removed.