ട്രെയിനില്‍ നിന്ന് വീണു; നാഗാലന്‍ഡ് സ്വദേശിയായ യുവ ഫുട്ബോള്‍ താരം മരിച്ചു

Wait 5 sec.

പാലക്കാട് | ട്രെയിനില്‍ നിന്ന് വീണ് നാഗാലന്‍ഡ് സ്വദേശിയായ യുവ ഫുട്ബോള്‍ താരം മരിച്ചു. ഹെന്റി ലാംക് ഹോസെം (26) എന്നയാളാണ് മരിച്ചത്. വാളയാറില്‍ ഇന്ന് രാവിലെയായിരുന്നു അപകടം.നാഗാലന്‍ഡില്‍ നിന്ന് കേരളത്തിലെത്തി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. കോയമ്പത്തൂരില്‍ നടന്ന ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുത്ത ശേഷം ജോലി ചെയ്യുന്ന എറണാകുളം കടവന്ത്രയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കടവന്ത്രയിലെ ഹോട്ടല്‍ ജീവനക്കാരനാണ് ഹെന്റി ലാംക് ഹോസെം.ട്രെയിന്‍ യാത്രക്കിടെ വാളയാര്‍ ഭാഗത്ത് വെച്ചാണ് ഹെന്റി വീണതെന്നാണ് പ്രാഥമിക വിവരം. അപകട കാരണം വ്യക്തമായിട്ടില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.Content Highlights:A young female football player from Nagaland tragically lost her life after falling from a moving train. The sudden demise has caused deep grief in the sports community. Authorities are conducting an investigation into the accident.