നെയ്യാറ്റിന്‍കരയില്‍ മദ്യപാനത്തിനിടെ കത്തിക്കുത്ത്; രണ്ടുപേര്‍ക്ക് പരുക്ക്

Wait 5 sec.

തിരുവനന്തപുരം | നെയ്യാറ്റിന്‍കരയില്‍ മദ്യപാനത്തിനിടെ വാക്കേറ്റവും കത്തിക്കുത്തും. കുത്തേറ്റ രണ്ടുപേരെ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിയന്നൂര്‍ പ്ലാവിള സ്വദേശി രഞ്ജിത്ത് (33), വഴുതൂര്‍ സ്വദേശി വിനോദ് (35) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കുത്തിയതായി സംശയിക്കുന്ന സനല്‍ എന്നയാളെ പോലീസ് തിരഞ്ഞുവരികയാണ്.ഒന്നിച്ച് മദ്യം കഴിക്കുന്നതിനിടെ ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് രഞ്ജിത്തിനെയും വിനോദിനെയും സനല്‍ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.കുത്തേറ്റവരുടെ പരുക്കുകള്‍ ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.Content Highlights:Two individuals sustained injuries in a stabbing incident during a gathering in Neyyattinkara. Local authorities have initiated a detailed probe into the altercation. Police are currently gathering evidence and tracking down those involved.